പള്ളി ഫണ്ടിൽ നിന്നും പണം തട്ടിയ പുരോഹിതൻ പിടിയിൽ. 33 ലക്ഷത്തോളം രൂപയാണ് വികാരി പള്ളി ഫണ്ടിൽ നിന്നും തട്ടിയത്. കാൻഡി ക്രഷ്, മാരിയോ കാർട്ട് തുടങ്ങിയ ഗെയിമുകൾ കളിക്കുന്നതിനായാണ് പണം തട്ടിയത്. സംഭവം പുറത്തായതോടെ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. സെന്റ് തോമസ് മോർ ചർച്ചിലെ പള്ളി വികാരി കൊസാക്ക് ആണ് അറസ്റ്റിലായത്.
സെന്റ് തോമസ് മോർ ചർച്ചിലെ പള്ളിയുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചാണ് കൊസാക്ക് ഗെയിമിനുള്ള ബില്ലുകൾ അടച്ചത്. ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് തന്റെ ഗോഡ്‌ഡോറിന് വിലയേറിയ സമ്മാനങ്ങളും ഇയാൾ വാങ്ങി നൽകിയിരുന്നു.
സംഭവം പുറത്തായതോടെ കൊസാക്കിനെ പള്ളിയുടെ ചുമതലകളിൽ നിന്നും മാറ്റി നിർത്തി. ചോദ്യം ചെയ്യലിൽ താൻ ഗെംമിംഗിനോട് ആകസ്തിയുള്ള വ്യക്തിയാണെന്നും ഇതിനായി വൈദ്യസഹായം തേടിയിരുന്നെന്നും കൊസാക് പറഞ്ഞു.












