ഇന്ത്യയുടെ അഭിമാനദൗത്യമാണ് ചാന്ദ്രയാൻ. രാജ്യത്തിന്റെ ബഹിരാകാശ സ്വപ്‌നങ്ങൾക്ക് പുതുചിറക് നൽകിയ ദൗത്യം. കഴിഞ്ഞ വർഷമാണ് ചാന്ദ്രയാൻ 3 വിജയകരമായി ചന്ദ്രനിലിറങ്ങിയത്. ഇപ്പോഴിതാ ഈ ദൗത്യത്തെ കുറിച്ചുള്ള കൗതുക വിവരം വെളിപ്പെടുത്തി ഇസ്രോ. ബഹിരാകാശമാലിന്യത്തിൽ ഇടിക്കാതിരിക്കാനായി 4 സെക്കൻഡ് വൈകിപ്പിച്ചാണ് ദൗത്യം വിക്ഷേപിച്ചതെന്ന് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഇസ്‌റോ) വെളിപ്പെടുത്തി.
അതേസമയം ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ഇസ്റോ) 2023 ൽ അതിന്റെ സമഗ്രമായ ബഹിരാകാശ സാഹചര്യ വിലയിരുത്തൽ റിപ്പോർട്ട് (ISSAR) പുറത്തിറക്കി. ഉപഗ്രഹങ്ങളെ സംരക്ഷിക്കുന്നതിനായി 23 കൂട്ടിയിടി ഒഴിവാക്കൽ തന്ത്രങ്ങൾ നടപ്പിലാക്കിയതായി റിപ്പോർട്ട് വെളിപ്പെടുത്തുന്നു.
ബഹിരാകാശ ട്രാഫിക് മാനേജ്മെന്റിലെയും ഉപഗ്രഹ പ്രവർത്തനങ്ങളിലെയും വെല്ലുവിളികളെക്കുറിച്ചുള്ള സുപ്രധാന ഉൾക്കാഴ്ചകൾ റിപ്പോർട്ട് നൽകുന്നുണ്ട്.യുഎസ് സ്‌പേസ് കമാൻഡിൽ (USSPACECOM) നിന്ന് ഏകദേശം 1,37,565 ക്ലോസ് അപ്രോച്ച് അലേർട്ടുകൾ ഇസ്രോയ്ക്ക് ലഭിച്ചതായി റിപ്പോർട്ട് വിശദമാക്കി. പരസ്പരം 1 കിലോമീറ്റർ ചുറ്റളവിൽ വരുന്ന ഉപഗ്രഹങ്ങൾ ഉൾപ്പെടുന്ന ഏകദേശം 3,033 അലേർട്ടുകൾ ലഭിച്ചു.
Discussion about this post