ആർട്ടിക്കിൾ 370 റദ്ദാക്കിയതിന്റെ ഗുണങ്ങളെ കുറിച്ച് സംവദിക്കാൻ അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി (എഎംയു) വിദ്യാർത്ഥികളെ ക്ഷണിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സെപ്റ്റംബർ 28 ന് ലഖ്നൗവിൽ നടക്കുന്ന ചടങ്ങിലേക്കാണ് വിദ്യാർത്ഥികളെ ക്ഷണിച്ചത്.
യോഗി ആദിത്യനാഥ് എഎംയുവിന് ക്ഷണം അയച്ചതായും, സർവകലാശാല ഭരണകൂടം സെപ്റ്റംബർ 24 ന് വിദ്യാർത്ഥികളെ അറിയിച്ചതായും എഎംയു രജിസ്ട്രാർ അബ്ദുൾ ഹമീദ് പറഞ്ഞു.മുഖ്യമന്ത്രിയ്ക്ക് കശ്മീരി വിദ്യാർത്ഥികളുമായി സംസാരിക്കാൻ ആഗ്രഹമുണ്ടെന്നുളള ആഗ്രഹം വിദ്യാർത്ഥികളുമായി പങ്ക് വച്ചിരുന്നു. യോഗി സർക്കാർ 40 ഓളം വിദ്യാർത്ഥികളെ യുപി തലസ്ഥാനത്തേക്ക് ക്ഷണിച്ചിട്ടുണ്ട്.
Discussion about this post