ദേവികുളം സബ് കലക്ടർ സ്ഥാനത്തുനിന്ന് വി.ആര്.രേണുരാജിനെ മാറ്റി. ഒറ്റപ്പാലം സബ് കലക്ടർ ജെറോമിക് ജോര്‍ജ്ജിനെയും രേണുരാജിനെയും പൊതുഭരണ വകുപ്പില്‍ ഡെപ്യൂട്ടി സെക്രട്ടറിമാരായി മാറ്റി നിയമിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
ഇന്ന് ചേര്‍ന്ന മന്ത്രി സഭാ യോഗത്തിലാണ് തീരുമാനം.കൊച്ചി മെട്രോ മാനേജിംഗ് ഡയറക്ടറായിരുന്ന എപിഎം മുഹമ്മദ് ഹനീഷിനെ തല്‍സ്ഥാനത്തു നിന്നും നീക്കി.പാലാരിവട്ടം മേല്‍പാലം അഴിമതിയില്‍ അന്നത്തെ ആര്‍ബിഡിസികെയുടെ ചുമതല വഹിച്ചിരുന്ന ഹനീഷിനും പങ്കുണ്ടെന്ന് ടി.ഒ സൂരജ് മൊഴിനല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഹനീഷിന്റെ സ്ഥാനമാറ്റം എന്നാണ് സൂചന.
കേന്ദ്ര ഡെപ്യൂട്ടേഷന് കഴിഞ്ഞ് തിരികെ പ്രവേശിച്ച അല്‍കേഷ് കുമാർ ശര്‍മ്മയെ കൊച്ചി മെട്രോ മാനേജിങ് ഡയറക്ടറായി നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. സ്മാര്‍ട്ട് സിറ്റി കൊച്ചി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍, വ്യവസായ (കൊച്ചി-ബെംഗളൂരു ഇന്‍ഡസ്ട്രീയല്‍ കോറിഡോര്‍) വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നീ ചുമതല കൂടി അൽകേഷ് കുമാർ വഹിക്കും.
Discussion about this post