പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. വാടാനപ്പള്ളി ബീച്ച് റഹ്‌മത്ത് നഗർ പടിയത്ത് ബിൻഷാദാണ് (29) അറസ്റ്റിലായത്. ബൈക്കിൽ ബലം പ്രയോഗിച്ച് കയറ്റിക്കൊണ്ടുപോയാണ് പീഡിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു.പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി യുവാവ് അറസ്റ്റിൽ
പോലീസിനെ ആക്രമിക്കൽ, വധശ്രമം, മാരകായുധമുപയോഗിച്ച് വെട്ടിപ്പരിക്കേൽപ്പിക്കൽ തുടങ്ങി ഇയാളുടെ പേരിൽ എട്ടുകേസുകൾ വാടാനപ്പള്ളി പോലീസ് സ്‌റ്റേഷനിലുണ്ട്.ഇതിനുപുറമേ വീടുകയറി ആക്രമച്ചതിനും സ്ത്രീയെ പീഡിപ്പിച്ചതിനും വടക്കേക്കാട് സ്റ്റേഷനിലും മാരകായുധമുപയോഗിച്ച് ആക്രമിച്ചതിന് ചാവക്കാട് സ്റ്റേഷനിലും കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു.
വാടാനപ്പള്ളി എസ്.ഐ. അനിൽകുമാർ ടി. മേപ്പിള്ളിയുടെ നേതൃത്വത്തിലുള്ള എസ്.ഐ. പി.എം. സാദിഖലി, സീനിയർ സി.പി.ഒ.മാരായ അരുൺകുമാർ, ഷാബു, ഷൈൻ, രാജി, സി.പി.ഒ. മഹേഷ്, കെ.എ.പി. സി.പി.ഒ. സത്യജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
Discussion about this post