മരട് ഫ്‌ളാറ്റിലെ താമസക്കാരെ ഞായറാഴ്ച മുതല്‍ ഒഴിപ്പിക്കും.നാല് ദിവസം കൊണ്ട് ഒഴിപ്പിക്കല്‍ പൂര്‍ത്തിയാക്കുമെന്നും സര്‍ക്കാര്‍.ഒക്‌ടോബര്‍ 11 മുല്‍ ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ തുടങ്ങും മൂന്ന് മാസം കൊണ്ട് പൊളിക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കും. 2020 പെബ്രുവരിയോടെ കെട്ടിടാവശിഷ്ടങ്ങള്‍ നീക്കം ചെയ്യും.സര്‍ക്കാര്‍ ഇതുമായി ബന്ധപ്പെട്ട് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കി.ഇത് വെള്ളിയാഴ്ച സുപ്രീംകോടതിയില്‍ സമര്‍പ്പിക്കും.
അതേസമയം താമസക്കാരെ ഒഴിപ്പിക്കുന്നതിന് മുന്നോടിയായി മരടിലെ മൂന്ന് ഫ്‌ളാറ്റുകളിലെ കുടിവെള്ള വിതരണം നിര്‍ത്തി. ജലവിതരണം നിര്‍ത്തിയത് അറിയിച്ചുകൊണ്ടുള്ള നോട്ടീസ് ഉടന്‍ പതിപ്പിക്കാനും തീരുമാനമായിട്ടുണ്ട്.. ഇന്ന് പുലര്‍ച്ചെ അഞ്ചുമണിയോടെ ഫ്‌ളാറ്റുകളിലെ വൈദ്യുതി കെഎസ്ഇബി വിച്ഛേദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജലവിതരണവും നിര്‍ത്തിയത്. കനത്ത പൊലീസ് സുരക്ഷയിലാണ് കെഎസ്ഇബിയും ജല അതോറിറ്റിയും നടപടികള്‍ പൂര്‍ത്തിയാക്കിയത്. അതേസമയം, വൈദ്യുതി വിച്ഛേദിച്ചതിലും കുടിവെള്ള വിതരണം നിര്‍ത്തിയതിലും പ്രതിഷേധിച്ച് ഫ്‌ളാറ്റ് ഉടമകള്‍ പ്രതിഷേധം ആരംഭിച്ചിരിക്കുകയാണ്.
Discussion about this post