യാസിൻ മാലിക്കിന്റെ നേതൃത്വത്തിലുളള ജമ്മുകശ്മീർ ലിബറേഷൻ ഫ്രണ്ട് (ജെകെഎൽഎഫ്- വൈ) നിയമവിരുദ്ധ സംഘടനയാണെന്ന കേന്ദ്രസർക്കാർ വാദം ശരി വച്ച് ‘അൺലോ ഫുൾ ആക്ടിവിറ്റീസ് (പ്രിവൻഷൻ)’ട്രിബ്യൂണൽ. ജെകെഎൽഎഫ്- വൈഒരു നിയമവിരുദ്ധ സംഘടനയണെന്ന് തെളിവുകൾ ശരി വയ്ക്കുന്നുണ്ടെന്ന് ട്രിബ്യൂണൽ
ഉത്തരവിൽ പറയുന്നു.
നിലവിലുളള സർക്കാർ മാർച്ചിൽ ഈ സംഘടനയെ പിൻവലിച്ചിരുന്നു. ജസ്റ്റിസ് ചന്ദർ ശേഖറിന്റെ നേതൃത്വത്തിലുളള ട്രിബ്യൂണൽ
ഇതിൽ അന്തിമ തീരുമാനം എടുക്കേണ്ടത്.ട്രിബ്യൂണൽ സെപ്റ്റംബർ 20 ന് പുറപ്പെടുവിച്ച ഉത്തരവിൽ യാസിർ മാലിക്കിന്റെ നേതൃത്വത്തിൽ ഭിന്നിപ്പിക്കുന്ന സ്വഭാവമുളള സംഘടനയാണ് പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തി.ഇന്ത്യയുടെ പരമാധികാരത്തിനും പ്രാദേശിക സമഗ്രതയ്ക്കും ഭീഷണിയാണിതെന്നും പറയുന്നു. ജെകെഎൽഎഫ് വൈ നിയമവിരുദ്ധ സംഘടനയാണെന്ന് സ്ഥിതീകരിക്കുന്നതിന് മതിയായ കാരണമുണ്ടെന്നും ജസ്റ്റിസ് ചന്ദർ ശേഖർ ഉത്തരവിൽ പറയുന്നു. ജമ്മുകശ്മീരിലെ സമാധാനവും ഐക്യവും തകർക്കാൻ സമാനമായ മറ്റ് ഗ്രൂപ്പുകളുമായി സഹകരിച്ച് പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണ്.
ട്രൈബ്യൂണലിൽ വിമത വിഭാഗത്തിനെതിരെ 98 എഫ്ഐആർ കേന്ദ്രസർക്കാർ ലിസ്റ്റ് ചെയ്തിരുന്നു. എഫ്ഐആറുകൾ ശ്രദ്ധാ പൂർവ്വം പരിശോധിച്ചാൽ അസോസിയേഷൻ ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ സജീവമായി പങ്കാളികളാണെന്ന് പിന്തുണയ്ക്കുണ്ടെന്നും വ്യക്തമാകുന്നതായും ശേഖർ പറഞ്ഞു.
Discussion about this post