കര്‍ണാടകയിലെ ധാര്‍വാഡില്‍ ബിജെപി പ്രവര്‍ത്തകനായ യോഗേഷ് ഗൗഡയെ കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണം സിബിഐ ഏറ്റെടുത്തു. ബിജെപി ജില്ലാ പഞ്ചായത്ത് അംഗമായ ഗൗഡയെ ജിമ്മില്‍ വെച്ച് 2016 ജൂണ്‍ 15 ന് ആണ് അജ്ഞാതര്‍ കൊലപ്പെടുത്തിയത്. കര്‍ണാടക സര്‍ക്കാരിന്റെ ശുപാര്‍ശ പ്രകാരമാണ് കേസ് സിബിഐ ഏറ്റെടുത്തത്.
ധാര്‍വാഡിലെ സപ്തപുരയില്‍ സ്വന്തമായി ജിംനേഷ്യം നടത്തുകയായിരുന്നു ഗൗഡ . കേസിലെ പ്രധാന പ്രതിയായ ബസവരാജ് ശിവപ്പമുട്ടാഗിയുടെ ഭൂമി ഇടപാടിനെ കുറിച്ച് ഗൗഡയ്ക്ക് അറിവുണ്ടായതായി ആരോപണമുണ്ട്. വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികളാണെങ്കിലും പത്തുവര്‍ഷമായി ഗൗഡയും മുത്തഗിയും സുഹൃത്തുക്കളായിരുന്നു. ഇതേ തടുര്‍ന്ന് സ്ഥലം വാങ്ങരുതെന്ന് മുത്തഗിയെ ഗൗഡ താക്കീതുചെയ്തതായി സംശയമുണ്ട്. ഇതാണ് ഇരുവരും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് പിന്നീട് കൊലപാതകത്തിനും കാരണമായതെന്നും പറയപ്പെടുന്നു.
സംസ്ഥാന പോലീസ് ഇതിനകം അന്വേഷണം പൂര്‍ത്തിയാക്കി ആറ് പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.ഗൗഡയെ വധിക്കാന്‍ മുത്തഗി ക്രിമിനല്‍ ഗൂഡാലോചന നടത്തിയെന്നാണ് കുറ്റപത്രത്തിലെ ആരോപണം. 2016 ജൂണ്‍ 15 ന് ഗൗഡ ജിമ്മില്‍ എത്തിയപ്പോള്‍ മുത്തഗിയുടെ കൂട്ടാളികള്‍ മുഖത്ത് മുളകുപൊടി വിതറി വെട്ടിക്കൊന്നു എന്നാണ് കേസ്.
Discussion about this post