കോട്ടയം: എസ്എന്‍ഡിപി, ബിഡിജെഎസ് വോട്ടുകള്‍ തനിക്ക് ലഭിച്ചുവെന്ന് പാലായിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്. ബിജെപി വോട്ടുകള്‍ തനിക്ക് ലഭിച്ചിട്ടില്ല. അതേസമയം എസ്എന്‍ഡിപി വോട്ടുകള്‍ തനിക്ക് ലഭിച്ചിട്ടുണ്ടെന്നും മാണി സി കാപ്പന് ഒരു ചാനലിന് നല്കിയ പ്രതികരണത്തില്‍ വ്യക്തമാക്കി.
ജനപക്ഷവും, ബിഡിജെഎസും സങ്കേതികമായി എന്‍ഡിഎയ്ക്കൊപ്പമായിരുന്നു. എന്നാല്‍ അണികളുടെ വോട്ട് എല്‍ഡിഎഫിന് ലഭിച്ചു. ഭൂരിപക്ഷം പതിനായിരം കടക്കുമെന്നാണ് കരുതുന്നതെന്നും മാണി സി കാപ്പന് പറഞ്ഞു.
Discussion about this post