കളളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം നേരിടുന്ന എൻസിപി നേതാവും, മുൻ ഉപമുഖ്യമന്ത്രിയുമായ അജിത് പവാർ എംഎൽഎ സ്ഥാനം രാജി വച്ചു.
മുംബൈ എൻസിപി നേതാവും മഹാരാഷ്ട്ര മുൻ ഉപമുഖ്യമന്ത്രിയുയായിരുന്നു. ബാരാമതി മണ്ഡലത്തിൽ ആറ് തവണ എംഎൽഎയായ അജിത് പവാർ ശരദ് പവാറിന്റെ സഹോദരപുത്രനാണ്് അടുത്ത മാസം 21ന് നിയമസഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കെയാണു രാജി. വെളളിയാഴ്ച വൈകുന്നേരം ഗവർണ്ണർ ഹരിബാഹു ബാഗ്ദേയ്ക്ക് രാജികൈമാറി.
മഹാരാഷ്ട്ര സംസ്ഥാന സഹകരണ ബാങ്കിൽ 25,000 കോടി രൂപയുടെ ക്രമക്കേട് ആരോപിച്ച് അജിത് പവാറിനും ശരദ് പവാറിനുമെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞ ദിവസമാണ് കേസ് എടുത്തത്. രാജിക്കുളള കാരണങ്ങൾ ഇപ്പോഴും വ്യക്തമല്ല. വിമത നീക്കത്തിന്റെ ഭാഗമാണോ എന്നും വ്യക്തമല്ല.
Discussion about this post