അഹമ്മദാബാദ്: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 16കാരനൊപ്പം പത്ത് വയസുകാരി ഒളിച്ചോടി. പെൺകുട്ടിയുടെ വീട്ടുകാർ പരാതി നൽകിയതോടെ പോലീസ് നടത്തിയ അന്വേഷണത്തിൽ മണിക്കൂറുകൾക്കകം പെൺകുട്ടിയെ കണ്ടെത്തി. സമീപ ഗ്രാമത്തിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. ഗുജറാത്തിലാണ് സംഭവം.
ചൊവ്വാഴ്ചയാണ് അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയെ ധന്സുര ഗ്രാമത്തിലെ വീട്ടിൽ നിന്ന് കാണാതായത്. തുടര്‍ന്ന് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന് ചൂണ്ടിക്കാട്ടി വീട്ടുകാർ പോലീസിന് പരാതി നൽകി. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും ആൺകുട്ടിയും ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെടുകയും പ്രണയത്തിലാകുകയും ചെയ്തതായി കണ്ടെത്തുകയായിരുന്നു. മൂന്ന് സുഹൃത്തുക്കളുടെ സഹായത്തോടെയാണ് ഇവർ ഒളിച്ചോടാനുള്ള പദ്ധതി തയ്യാറാക്കിയതെന്നും വ്യക്തമായി.
പെൺകുട്ടി അമ്മയുടെ ഫോണിൽ നിന്നാണ് ഇൻസ്റ്റാഗ്രാം ഉപയോഗിച്ചത്. പെൺകുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയിൽ കേസ് എടുത്തതായി പോലീസ് അറിയിച്ചു.
Discussion about this post