മുംബൈ: ബോളിവുഡിൽ വലിയ ആരാധകർ ഉള്ള താരദമ്പതികൾ ആണ് ഗുർമീത് ചൗധരിയും ഭാര്യ ദേബിന ബാനർജിയും. സോഷ്യൽ മീഡിയയിൽ തമാശനിറഞ്ഞ രംഗങ്ങളുമായി പ്രത്യക്ഷപ്പെടുന്ന ഇരുവരുടെയും സ്‌നേഹം എല്ലായ്‌പ്പോഴും പ്രേഷകരുടെ പ്രീതി പിടിച്ച് പറ്റാറുണ്ട്. 2012 ൽ പുറത്തിറങ്ങിയ രാമായണ എന്ന ചാനൽ ഷോയിലൂടെയാണ് ഇരുവരും അഭിനയരംഗത്തേയ്ക്ക് വരുന്നത്.
രാമായണത്തിൽ ഗുർമീത് രാമനും, ദേബിന സീതയും ആയിരുന്നു. ഇരുവരുടെയും അഭിനയം വലിയ സ്വീകാര്യത ആയിരുന്നു പിടിച്ച് പറ്റിയിരുന്നത്. എന്നാൽ ദമ്പതികൾ ആണെന്ന് ആർക്കും അറിയില്ലായിരുന്നു. ടി.വി ഷോയ്ക്ക് വലിയ സ്വീകാര്യത ലഭിച്ചതോടെ തങ്ങൾ ദമ്പതികൾ ആണെന്ന് ഇവർ വെളിപ്പെടുത്തുകയായിരുന്നു. അന്ന് മുതൽ എല്ലാവരുടെയും പ്രിയപ്പെട്ട ദമ്പതികളാണ് ഇരുവരും.
ഗുർമീത്- ദേബിന ദമ്പതികൾക്ക് രണ്ട് പെൺമക്കളുണ്ട്. എല്ലാ ദിവസവും പെൺ മക്കളുടെ കാല് തൊട്ട് വന്ദിക്കാറുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. മക്കൾക്കൊപ്പം ഭാര്യയുടെ കാലും എല്ലാ ദിവസവും തൊട്ട് വണങ്ങാറുണ്ടെന്നും അദ്ദേഹം പറയുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വലിയ കയ്യടി ഉയർത്തിയിരിക്കുകയാണ്.
സ്വകാര്യ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ. ദേബിനയെ കണ്ടതിന് ശേഷം തന്റെ ജീവിതം ഒരുപാട് മാറിയെന്ന് അദ്ദേഹം പറഞ്ഞു. മകൾ ജീവിതത്തിലേക്ക് കടന്നുവന്നതോടെ ഇതിനും മാറ്റം ഉണ്ടായി. ഇരുവർക്കും എന്റെ ജീവിതത്തിൽ നൽകുന്ന പ്രാധാന്യവും ഇവരോടുള്ള എന്റെ ബഹുമാനവും പറഞ്ഞ് അറിയിക്കുന്ന അസാദ്ധ്യമാണ്.
കർവ്വ ചൗത്ത് വേളയിൽ ഭാര്യയുടെ കാല് തൊട്ട് വണങ്ങിയ വിക്രാന്ത് മാസ്സിയെ ഏവരും പരിഹസിച്ചു. ഇവരോട് ഒന്നേ ചോദിക്കാനുള്ളു. ഭാര്യയുടെ കാല് തൊട്ട് വന്ദിക്കുന്നതിൽ തെറ്റില്ല. എന്റെ ഭാര്യയുടെ കാലും ഞാൻ തൊട്ട് വണങ്ങാറുണ്ട്. അവർ അത് അർഹിക്കുന്നുണ്ട്.
പുരുഷന് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത കാര്യങ്ങൾ സ്ത്രീ ചെയ്യുന്നുണ്ട്. ഇത് ഒരിക്കലും അവർ താരതമ്യം ചെയ്യാറില്ല. എന്റെ കുഞ്ഞുങ്ങൾക്ക് അവൾ ജന്മം ഏകിയത് കണ്ടു. അവരെ വളർത്തിയതും വീട് നോക്കിയതും ഞാൻ കണ്ടു. അതിനൊപ്പം അവൾ ജോലിയും ചെയ്യുന്നു. എന്റെ ഭാര്യ ദൈവമാണ്. എന്റെ പെൺമക്കളും. അതുകൊണ്ട് കാല് തൊട്ടുവണങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post