ജമ്മു കശ്മീർ: വീട്ടിനുള്ളിൽ അതിക്രമിച്ചു കയറി വീട്ടുകാരെ ബന്ദികളാക്കിയ ഭീകരരെ വധിച്ച ശേഷം ഭീകരവിരുദ്ധ മുദ്രാവാക്യങ്ങളുമായി വിജയാരവം മുഴക്കുന്ന ഇന്ത്യൻ സൈനികരുടെ വീഡിയോ പുറത്ത്. ‘ഭാരത് മാതാ കീ ജയ്, പാകിസ്ഥാൻ മൂർദ്ദാബാദ്’ തുടങ്ങിയ മുദ്രാവാക്യങ്ങൾ സൈനികർ മുഴക്കുന്നതും വീഡിയോയിൽ കാണാം.
#WATCH Jammu & Kashmir: Indian troops celebrate after eliminating three terrorists in Batote town of Ramban district of Jammu Zone. The civilian hostage has also been rescued safely. pic.twitter.com/L3tec790lg
— ANI (@ANI) September 28, 2019
അതിക്രമിച്ചു കടന്ന മൂന്ന് ഭീകരരെയും വകവരുത്തി. ഒരു സൈനികൻ വീരമൃത്യു വരിച്ചു, ഭീകരർ ബന്ദികളാക്കിയ മുഴുവൻ പേരെയും സൈന്യം മോചിപ്പിച്ചതായും സൈനിക ഉദ്യോഗസ്ഥൻ ലെഫ്റ്റ്നറ്റ് കേണൽ ദേവേന്ദർ ആനന്ദ് അറിയിച്ചു.
ഏറ്റുമുട്ടൽ നടന്ന പ്രദേശത്ത് ഗതാഗതമടക്കം നിരോധിച്ചിരുന്നു. പ്രദേശത്തുള്ളവരുടെ സുരക്ഷയെ മുൻ നിർത്തി എല്ലാവരോടും അവരവരുടെ വീടുകൾക്കുള്ളിൽ തന്നെ തുടരാൻ സൈന്യം ആവശ്യപ്പെടുകയായിരുന്നു.
സുരക്ഷാസേനകളുടെയും പ്രത്യേക ദൗത്യ സേനയുടെയും സംയുക്ത നേതൃത്വത്തിലായിരുന്നു ഭീകരർക്കെതിരെ സൈനിക നടപടി ആരംഭിച്ചത്. തുന്നൽക്കാരനായ വിജയ കുമാർ എന്ന വ്യക്തിയുടെ വീട്ടിലാണ് ഭീകരർ അതിക്രമിച്ചു കയറിയത്. ഇവർ മൂന്ന് പേരുണ്ടായിരുന്നു.
ഏറ്റുമുട്ടൽ നടന്ന പ്രദേശത്ത് നിന്നും സാധാരണക്കാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിരുന്നു. ഏറ്റുമുട്ടല്‍ നടന്ന പ്രദേശത്തു നടത്തിയ തിരച്ചിലിൽ ആയുധങ്ങളും മറ്റ് യുദ്ധോപകരണങ്ങളും കണ്ടെത്തിയിട്ടുണ്ട്.
നേരത്തെ കശ്മീരില്‍ യാത്രാ ബസ് തടയാന്‍ ശ്രമിച്ച ഭീകരരെ സൈന്യം തുരത്തിയിരുന്നു. തുടർന്ന് വീട്ടിനുള്ളിൽ അതിക്രമിച്ചു കടന്ന ഇവരെ സൈന്യം വധിക്കുകയായിരുന്നു.ഗണ്ടേര്ബാലിലുണ്ടായ മറ്റൊരു ഏറ്റുമുട്ടലില്‍ സൈന്യം ഒരു ഭീകരനെ വെടിവച്ചു കൊലപ്പെടുത്തിയിരുന്നു.
Discussion about this post