പോർട്ട് ബ്ലയർ: ആൻഡമാനിൽ ഭൂചലനമുണ്ടായത് ജനങ്ങളെ പരിഭ്രാന്തിയിലാക്കി. റിക്ടർ സ്കെയിലിൽ 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
ഉച്ചയ്ക്ക് 2.32ന് ഉണ്ടായ ഭൂചലനത്തിന്റെ പ്രകമ്പനം പത്ത് കിലോമീറ്റർ വരെ നീണ്ടു നിന്നു. സുനാമി മുന്നറിയിപ്പൊന്നും ഇതു വരെ പുറപ്പെടുവിച്ചിട്ടില്ല. സ്ഥിരമായി ഭൂകമ്പം ഉണ്ടാകുന്ന മേഖലയാണ് ആൻഡമാൻ നിക്കോബാർ ദ്വീപുകൾ.
Discussion about this post