എകെ 47 തോക്കുകകളടക്കം 13 കോടിരൂപയുടെ ആയുധങ്ങളും മയക്കുമരുന്നും പിടികൂടി മഹാരാഷ്ട്ര പൊലീസ്. മഹാരാഷ്ട്രയിലെ പാൽഘറിൽ നിന്നുമാണ് രണ്ട് പേരെ ആയുധങ്ങളുമായി പിടികൂടിയത്.
ഇരുവരിൽ നിന്നും 80 ലക്ഷം രൂപയും കണ്ടെടുത്തിട്ടുണ്ട്. രാജ്യത്തിന് പുറത്ത് നിന്ന് എത്തിച്ച ഹെറോയിനും ബ്രൗൺഷുഗറുമടക്കമുളള ലഹരി വസ്തുക്കളാണ് ഇവരിൽ നിന്ന് കണ്ടെടുത്തത്.
മഹാരാഷ്ട്ര- ഗുജറാത്ത് അതിർത്തിയിൽ നടന്ന തിരച്ചിലിലാണ് ഇവർ പിടിയിലായത്. ഇനിയും ആളുകൾ ഈ സംഘത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന വിവരത്തെതുടർന്ന് പൊലീസ് തെരച്ചിൽ തുടരുകയാണ്. അറസ്റ്റിലായവർക്ക് തീവ്രവാദ ബന്ധമുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
Discussion about this post