പിഎസ്സി പരീക്ഷയെഴുതുന്ന ഉദ്യോഗാര്‍ത്ഥികള്‍ പ്രൊഫൈലുമായി ആധാര്‍ ലിങ്ക് ചെയ്യണമെന്ന് പിഎസ്സി.പരീക്ഷാ നടത്തിപ്പ് പുനഃക്രമീകരണവുമായി ബന്ധപ്പെട്ടാണ് കമ്മിഷന്റെ തീരുമാനം.
പരീക്ഷ ഉള്‍പ്പെടെ തെരഞ്ഞെടുപ്പിന്റെ വിവിധ ഘട്ടങ്ങളില്‍ ഉദ്യോഗാര്‍ത്ഥിയുടെ തിരിച്ചറിയല്‍ ബയോമെട്രിക് സംവിധാനത്തിലൂടെ ഉറപ്പാക്കുന്നതിനാണ് ആധാര്‍ നമ്പർ പ്രൊഫൈലുമായി ലിങ്ക് ചെയ്യാനുള്ള പിഎസ്സിയുടെ നിർദേശം. ആധാറില്ലാത്തവര് തിരിച്ചറിയല്‍ സാധ്യമാകുന്നതിന് പി എസ് സി നിഷ്കര്‍ഷിക്കുന്ന മറ്റ് സംവിധാനങ്ങള്‍ പ്രൊഫൈലില്‍ ചേര്‍ക്കണമെന്നും നിര്‍ദ്ദേശത്തിൽ പറയുന്നു.
വിദ്യാഭ്യാസ യോഗ്യതയും തൊഴില്‍ പരിചയവും സംബന്ധിച്ച് തെറ്റായ അവകാശവാദം ഉന്നയിച്ച് അപേക്ഷ നല്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കെതിരെ ശിക്ഷാനടപടികള്‍ സ്വീകരിക്കാന്‍ ഇന്നലെ ചേര്‍ന്ന കമ്മിഷന് യോഗം തീരുമാനമെടുത്തു.
Discussion about this post