കശ്മീര്‍ വിഷയത്തില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് ഹൈദരാബാദ് പോലീസ് കമ്മീഷണര്‍ അഞ്ജനി കുമാര്‍. വ്യാജവും തെറ്റായതുമായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതായി കണ്ടെത്തിയാല്‍ പോലീസ് കര്‍ശന നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ് നല്കി. പോലിസ് അസോസിയേഷന് യോഗത്തില്‍ ഇതുസംബന്ധിച്ച നിര്‍ദ്ദേശങ്ങളും പോലിസ് കമ്മീഷണര്‍ നല്‍കിയിട്ടുണ്ട്.
പ്രകോപനപരമായ വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍, പ്രത്യേകിച്ച് വാട്ട്സ്ആപ്പില്‍ പ്രചരിപ്പിക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ക്രമസമാധാന പ്രശ്നങ്ങള്‍ സൃഷ്ടിക്കുക എന്നതാണ് അവരുടെ ലക്ഷ്യം. നമ്മുടെ രാജ്യവുമായി യാതൊരു ബന്ധവുമില്ലാത്ത സംഭവങ്ങളുടെ ചിത്രങ്ങളും വീഡിയോകളും അവര്‍ ഇതിനായി ഉപയോഗിക്കുന്നു. കശ്മീരിന്റെ പേരില്‍ അവര്‍ ഇറാഖിന്റെയും അഫ്ഗാനിസ്ഥാന്റെയും പഴയ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്നും കമ്മീഷണര്‍ വ്യക്തമാക്കി
Discussion about this post