ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിൽ മോദി സർക്കാരിനെ പിന്തുണച്ച് മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ. ആർട്ടിക്കിൾ 370 റദ്ദാക്കിയതിലൂടെ കേന്ദ്രം തെറ്റ് തിരുത്തുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ആർട്ടിക്കിൾ 370 റദ്ദാക്കിയ പാക്കിസ്ഥാന്റെ നടപടികൾ സംപൂർണ്ണ പാപ്പരത്തമാണ്. കാരണം കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. ഇന്ത്യയുടെ അധീനതയിലുളള പാക് അധീന കശ്മീർ പാക്കിസ്ഥാൻ കൈയേറിയതാണ്. അതിർത്തി സംബന്ധിച്ച് തർക്കമുണ്ടെങ്കിൽ പാക് അധീന കശ്മീരിൽ മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ ഭരണഘടന മാത്രമല്ല. കശ്മീർ ഭരണഘടനയും കശ്മീർ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്ന് വ്യക്തമാക്കുന്നു. പ്രത്യേക പദവി അനുവദിച്ചത് തെറ്റാണെന്നും അത് തുടരാൻ അനുവദിച്ചത് വലിയ തെറ്റാണെന്ന് താൻ കരുതുന്നതായും അദ്ദേഹം പറഞ്ഞു.
Discussion about this post