സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയുടെ ചിത്രീകരണം കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. അണിയറ പ്രവർത്തകർക്കൊപ്പം സംവിധായകൻ ലാൽജോസും പങ്കെടുത്ത ചിത്രത്തിന്റെ സ്വിച്ച് ഓൺ കർമ്മത്തിന്റെ ചിത്രങ്ങൾ ദുൽഖർ സൽമാൻ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു.
സുരേഷ് ഗോപി, ശോഭന, ദുൽഖർ സൽമാൻ, കല്യാണി പ്രിയദർശൻ എന്നിവരാണ് ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നത്.ചിത്രത്തിന്റെ ലൊക്കേഷനിൽ സുരേഷ് ഗോപി ഇപ്പോൾ ജോയിൻ ചെയ്തിരിക്കുകയാണ്. ഏറെ കാലത്തിന് ശേഷം സുരേഷ് ഗോപി മലയാളത്തിലേക്ക് തിരിച്ചുവരുന്ന ചിത്രം കൂടിയാണ് ഇത്.
ചിത്രം നിർമ്മിക്കുന്നത് വേഫെയറർ ഫിലിംസും എം സ്റ്റാർ കമ്മ്യൂണിക്കേഷൻസുമായി ചേർന്ന് ദുൽഖർ സൽമാനാണ്. സന്തോഷ് വർമ്മ ഗാനരചന നടത്തുന്ന ചിത്രത്തിന് സംഗീതം നൽകുന്നത് അൽഫോൻസ് ജോസഫ് ആണ്.മുകേഷ് മുരളീധരനാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്.
ശോഭനയും കല്യാണിയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രം ചെന്നൈയിൽ സ്ഥിരതാമസമാക്കിയ രണ്ട് വ്യക്തികളുടെ കഥയാണ് പറയുന്നത്. ഈ മാസം ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ ചെന്നൈയാണ്.
2005ല്‍ പുറത്തിറങ്ങിയ ചെയ്ത മകള്‍ക്ക് എന്ന ചിത്രത്തിന് വേണ്ടിയാണ് സുരേഷ് ഗോപിയും ശോഭനയും അവസാനമായി ഒരുമിച്ചെത്തിയത്. എന്നാല്‍ ശോഭന അവസാനമായി മലയാളത്തിലഭിനയിച്ച ചിത്രം തിരയായിരുന്നു. 80കളിലെയും 90 കളിലെയും പ്രിയതാരങ്ങള്‍ യുവതലമുറയ്ക്കൊപ്പം ചേരുമ്പോള്‍ ഏറെ പ്രതീക്ഷയിലാണ് ആരാധകര്‍.
Discussion about this post