മരടില്‍ നഗരസഭ നല്കിയ ഒഴിപ്പിക്കല്‍ സമയം അവസാനിച്ച ശേഷം ഒഴിയാനുള്ളത് 29 കുടുംബങ്ങള്‍. ഇതില്‍ പല ഫ്ളാറ്റുകളുടെയും ഉടമസ്ഥര്‍ ആരെന്ന് നഗരസഭയ്ക്ക് പോലും അറിയാത്ത അവസ്ഥയാണ്. പല ഫ്ലാറ്റുകളുടെയും ഉടമസ്ഥര്‍ ആരെന്നതിന് നഗരസഭയുടെ പക്കല്‍ രേഖകളില്ലെന്നാണ് വിശദീകരണം.
ഹോളി ഫെയ്ത്തുള്പ്പടെയുള്ള ഫ്ലാറ്റുകളിലാണ് ഉടമസ്ഥരില്ലാത്ത നിരവധി ഫ്ലാറ്റുകള്‍ ഉള്ളത്. ഹോളി ഫെയ്ത്ത് നിര്‍മ്മിച്ച് നല്കിയ ഫ്ലാറ്റ് സമുച്ചയത്തിലാണ് കൂടുതല്‍ പേര് ഒഴിയാനുണ്ട്. 18 കുടുംബങ്ങളാണ്ഈ ഫ്ലാറ്റില്‍ മാത്രം ഒഴിയാനള്ളത്.ഇവരെ നഗരസഭ- റവന്യു ഉദ്യോഗസ്ഥര്‍ നേരിട്ട് ഒഴിപ്പിക്കുമെന്നാണ് വിവരം.
പലര്‍ക്കും ഭാഗീകമായി മാത്രമേ ഇതിനകം ഒഴിയാന്‍ കഴിഞ്ഞിട്ടുള്ളുവെന്നും പരാതിയുണ്ട്. ഫ്ലാറ്റ് ഒഴിയണമെന്ന് കാണിച്ചുള്ള യാതൊരു അറിയിപ്പുകളും നഗരസഭയില്‍ നിന്ന് ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് ചില ഉടമകളുടെ പരാതി. പലരും വിദേശത്താണ് ഇപ്പോഴുള്ളത്. അവര്‍ക്ക് ഒഴിഞ്ഞ് നല്കാന് കഴിഞ്ഞിട്ടില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
മരടിലെ ഫ്ളാറ്റുകളില്‍നിന്ന് ഒഴിയാന്‍ താമസക്കാര്‍ക്കു നഗരസഭ അനുവദിച്ച സമയപരിധി അവസാനിച്ചിരുന്നു. വ്യാഴാഴ്ച രാത്രി 12 വരെയായിരുന്നു കുടുംബങ്ങള്‍ക്കു മാറാന്‍ സമയം അനുവദിച്ചിരുന്നത്. ഇതിനിടെ ഫ്ളാറ്റുകള്‍ ഒഴിയാന്‍ ഒരാഴ്ചകൂടി സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട ഉടമകളോട്, ഒരാഴ്ച പോയിട്ട് ഒരു മണിക്കൂര്‍ പോലും സമയം നല്‍കില്ലെന്ന് സുപ്രിം കോടതി ജഡ്ജി അരുണ്‍ മിശ്ര വ്യക്തമാക്കി.
കോടതിക്കു പുറത്തുപോകാന്‍ ഹര്‍ജിക്കാരുടെ അഭിഭാഷക ലില്ലി തോമസിനോട് ജസ്റ്റീസ് അരുണ്‍ മിശ്ര അവശ്യപ്പെട്ടു. പരമാവധി ക്ഷമിച്ചെന്നും ഇനി വാദിച്ചാല്‍ കോടതിയലക്ഷ്യ നടപടി നേരിടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി. കേസുമായി ബന്ധപ്പെട്ട ഒരു റിട്ട് ഹര്‍ജി പോലും ഇനി പരിഗണിക്കില്ലെന്നു വ്യക്തമാക്കിയ കോടതി, കേസുമായി ബന്ധപ്പെട്ടുള്ള നിയമം നിങ്ങള്‍ക്കറിയില്ലേയെന്നും അഭിഭാഷകയോടു ചോദിച്ചു. തങ്ങള്‍ എങ്ങോട്ടു പോകുമെന്ന് ഫ്ളാറ്റ് ഉടമകള്‍ ചോദിച്ചപ്പോള്‍, വിധി ഭേദഗതി ചെയ്യാനാവില്ലെന്നായിരുന്നു ജസ്റ്റീസ് അരുണ്‍ മിശ്രയുടെ മറുപടി.
Discussion about this post