കോണ്‍ഗ്രസിനെ പ്രതിരോധിക്കാന്‍ ലോകസഭയില്‍ സോളാര്‍ കത്തിക്കാന്‍ ബിജെപി തീരുമാനം.വ്യാപം, ലളിത് മോദി വിഷയത്തില്‍ സംസ്ഥാന മുഖ്യമന്ത്രിമാരുടെ രാജി ആവശ്യപ്പെട്ട് ലോകസഭ പ്രക്ഷുബ്ദമാക്കാനുള്ള കോണ്‍ഗ്രസ് തന്ത്രത്തെ സോളാര്‍ തട്ടിപ്പ് കേസില്‍ ആരോപണവിധേയനായ കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെക്കാത്തതിനെ ചൂണ്ടിക്കാട്ടി എതിര്‍ക്കാനാണ് ബിജെപി തീരുമാനം. ഇതോടെ സോളാര്‍ കേസ് വീണ്ടും ദേശീയ ശ്രദ്ധയിലെത്തുകയാണ്.
ഉമ്മന്‍ചാണ്ടി എന്ത് കൊണ്ടാണ് രാജിവെക്കാത്തത് എന്ന ചോദ്യത്തിന് ലോകസഭയില്‍ കോണ്‍ഗ്രസിനെ കൊണ്ട് മറുപടി പറയിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. മുഖ്യമന്ത്രിയുടെ ഓഫിസും, മുഖ്യമന്ത്രിയും ആരോപണവിധേയമായ സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഏറെ വിമര്‍ശനം നേരിട്ടിരുന്നു.
ഇതിനിടെ സംസ്ഥാന മന്ത്രിമാരുടെ രാജി ആവശ്യപ്പെടില്ലെന്ന് പ്രതിപക്ഷ കക്ഷിയായ സമാജ് വാദി പാര്‍ട്ടി അറിയിച്ചതും ബിജെപിയ്ക്ക് ആശ്വാസമായി.
Discussion about this post