ഡല്‍ഹിയില്‍ ആംആദ്മി പാര്‍ട്ടി നേതാവ് സുശീല്‍ ചൗഹാന് ബിജെപി അംഗത്വം സ്വീകരിച്ചു.ഡല്‍ഹി ബി ജെ പി അധ്യക്ഷന്‍ മനോജ് തിവാരി, മുതിര്‍ന്ന ബിജെപി നേതാവ് വിജേന്ദ്രര്‍ ഗുപ്ത എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് അദ്ദേഹം ബിജെപി അംഗത്വം സ്വീകരിച്ചത്.ആംആദ്മി പാര്‍ട്ടി ജുഗ്ഗി ജോപ്തി സെല്‍ പ്രസിഡന്റായിരുന്നു സുശീല്‍ .
സുശീല്‍ ചൗഹാനോടൊപ്പം സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ച നിരവധി ഉദ്യോഗസ്ഥരും ബി ജെ പി അംഗത്വം സ്വീകരിച്ചു. 15 വര്‍ഷത്തെ കോണ്‍ഗ്രസ് ദുര്‍ഭരണത്തിന് ശേഷം ജുഗ്ഗിയിലെ ജനങ്ങള്‍ കെജരിവാളില്‍ അര്‍പ്പിച്ചിരുന്ന പ്രതീക്ഷയും തകര്‍ന്നെന്നും ഡല്‍ഹിയെ ഏറ്റവും മികച്ചതാക്കാനുള്ള തങ്ങളുടെ ശ്രമത്തെ ആര്‍ക്കും തടയാന്‍ കഴിയില്ലെന്നും ഡല്‍ഹി ബി ജെ പി അധ്യക്ഷന്‍ മനോജ് തീവാരി പറഞ്ഞു. .
Discussion about this post