ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന യുവതിയുടെ പരാതിയില്‍ നേപ്പാള്‍ പാര്‍ലമെന്റ് മുന്‍സ്പീക്കര്‍ അറസ്റ്റില്‍. പാര്‍ലമെന്റിലെ വനിതാ ജീവനക്കാരിയുടെ പരാതിയെ തുടര്‍ന്നാണ് കൃഷ്ണ ബഹാദൂര്‍ മഹാരയെ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഞായറാഴ്ചയാണ് പരാതിക്ക് കാരണമായ സംഭവം നടന്നത്. മദ്യപിച്ച ശേഷം തന്റെ വീട്ടിലെത്തിയ മഹാര, തന്നെ ആക്രമിച്ചുവെന്നാണ് സ്ത്രീ പരാതിയില്‍ പറയുന്നത്. മഹാര എത്തിയ സമയത്ത് താന്‍ വീട്ടില്‍ തനിച്ചായിരുന്നു ഉണ്ടായിരുന്നത്. അകത്തു പ്രവേശിക്കുന്നതില്‍നിന്ന് തടയാന്‍ ശ്രമിച്ചെങ്കിലും മഹാര കേള്‍ക്കാന്‍ തയ്യാറായില്ലെന്നും യുവതി പരാതിയില്‍ പറയുന്നു.
ബലാല്‍സംഗ ശ്രമം, അതിക്രമം എന്നീ കുറ്റങ്ങളാണ് മഹാരയ്ക്കെതിരെ ചുമത്തിയിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു. സ്ത്രീയുടെ പരാതി പുറത്തെത്തിയതിനു പിന്നാലെ ചൊവ്വാഴ്ച ബഹാര സ്പീക്കര്‍ പദവി രാജിവെച്ചിരുന്നു.
മാവോയിസ്റ്റ് നിലപാടുകളെ പിന്തുണക്കുന്ന തീവ്ര കമ്മ്യൂണിസ്റ്റ് നേതാവ് കൂടിയാണ് മഹാര. 1018 മുതല്‍ നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാവാണ്.
Discussion about this post