കൊല്ലം : ഓടിക്കൊണ്ടിരുന്ന സ്കൂള്‍ വാനില്‍ നിന്നും തെറിച്ചു വീണ് വിദ്യാര്‍ത്ഥി മരിച്ചു. കൊല്ലം കല്ലുവാതുക്കലാണ് സംഭവം നടന്നത്. ചിറക്കര രാഘവേന്ദ്ര സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി കെവിന് പ്രകാശാണ് മരിച്ചത്. റോഡിലേക്കു തെറിച്ചു വീണ കുട്ടിയെ റോഡരികില്‍ നിന്ന ബംഗാളി തൊഴിലാളികളാണ് ആശുപത്രിയില്‍ എത്തിച്ചത്.എന്നാല്‍ ആശുപത്രിയില്‍ എത്തുന്നതിനു മുന്‍പു തന്നെ മരണം സംഭവിച്ചിരുന്നു എന്ന് ഡോക്ടര്‍ അറിയിച്ചു..
Discussion about this post