കേരളത്തിലെ ഏറ്റവും മികച്ച ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി കൂടത്തായി കൂട്ടമരണക്കേസ് അന്വേഷണം വിപുലീകരിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ. കേസ് ഏറെ വെല്ലുവിളി നിറഞ്ഞതാണ്. കാലപ്പഴക്കവും സാക്ഷികളുടെ അഭാവവും ഉയർത്തുന്ന വെല്ലുവിളികൾ മറികടക്കണം.
ഫൊറൻസിക് തെളിവുകൾ കണ്ടെത്തുന്നത് പ്രയാസകരമാണ്.
മൃതദേഹങ്ങളുടെ ട്രാൻസ് അനാലിസിസ് നടത്താന്‍ കോടതിയുടെ അനുമതിയോടെ രാജ്യത്തെ ഏറ്റവും മികച്ച ലബോറട്ടറിയുടെ സേവനം തേടും. ഇതിനു കഴിയാത്ത പക്ഷം കോടതിയുടെ അനുമതിയോടെ വിദേശത്തെ ലാബിനെ സമീപിക്കും. ശാസ്ത്രീയമായി തെളിവുകൾ ശേഖരിക്കേണ്ടതുണ്ട്. വെടിവയ്പ്, കത്തിക്കുത്ത് കേസുകൾ പോലെയല്ല ഈ കേസ്. ഒരു സാക്ഷി പോലും ഇല്ല. സാഹചര്യത്തെളിവുകളെ കൂടുതലായി ആശ്രയിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
സയനൈഡ് എങ്ങനെ കിട്ടി എന്നത് പ്രധാനമാണ്. ഇത് പ്രത്യേക സംഘം അന്വേഷിക്കും. ആദ്യം കേസ് അന്വേഷിച്ചതിലെ പരാതിയെ കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ലെന്നും തെളിവുകള്‍ ശേഖരിക്കുന്നതിനാണ് ഇപ്പോള്‍ പ്രധാന്യം നല്‍കുന്നതെന്നും ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. ഓരോ കേസിലും പ്രത്യേകം എഫ്‌ഐആറുകള്‍ ഇടുകയാണ് ഉത്തമം. നിയമപരമായ ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനമെടുക്കുമെന്നിും അദ്ദേഹം വ്യക്തമാക്കി.
Discussion about this post