കൂടത്തായി കൂട്ടക്കൊലക്കേസില്‍ പ്രതിയായ മാത്യുവാണ് തന്റെ പക്കല്‍ നിന്നും സയനൈഡ് വാങ്ങിയതെന്ന് കേസിലെ പ്രതിയും സ്വര്‍ണപണിക്കാരനുമായ പ്രജുകുമാര്‍ വ്യക്തമാക്കി. പെരുച്ചാഴിയെ കൊല്ലാനെന്ന് പറഞ്ഞാണ് മാത്യു സയനൈഡ് വാങ്ങിയത്. കേസില്‍ താന്‍ നിരപരാധിയാണെന്നും പ്രജുകുമാര്‍ പറഞ്ഞു. ജയിലില്‍ നിന്നും കോടതിയില്‍ ഹാജരാക്കാനായി കൊണ്ടുപോകുമ്പോഴാണ് പ്രജുകുമാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
നേരത്തെ അന്വേ,ണസംഘം ചോദ്യം ചെയ്തപ്പോല്‍ മാത്യുവിനെ പരിചയമില്ലെന്നായിരുന്നു പ്രജുകുമാര്‍ അറിയിച്ചത്. എന്നാല്‍ അറസ്റ്റിലാകുന്നതിന് തലേദിവസവും പ്രജുകുമാറും മാത്യുവും ദീര്‍ഘനേരം ഫോണില്‍ സംസാരിച്ചിരുന്നു എന്നതിന്റെ തെളിവ് അടക്കം പൊലീസിന് ലഭിച്ചിരുന്നു.
അതേസമയം കേസിലെ പ്രതികളായ ജോളി, പ്രജുകുമാര്‍ എന്നിവരെ ജയിലില്‍ നിന്നും കോടതിയിലേക്ക് ഹാജരാക്കാനായി കൊണ്ടുപോയി. ജയിലിന് പുറത്ത് തടിച്ചുകൂടിയ മാധ്യമപ്രവര്‍ത്തകരോട് ഒന്നും പ്രതികരിക്കാതെയാണ് ജോളി കോടതിയിലേക്ക് പോയത് .കോടതി വളപ്പിലെത്തിയ പ്രതി ജോളിയെ കൂകി വിളിച്ചാണ് ജനക്കൂട്ടം പ്രതികരിച്ചത്.
Discussion about this post