തെലങ്കാനയിലെ ഹുസുര്‍നഗര്‍ നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയെ തോല്പിക്കാന് പ്രമുഖ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ പിന്തുണക്കുമെന്ന നിലപാട് സിപിഐ മാറ്റി. ടി.ആര്.എസ് സ്ഥാനാര്‍ത്ഥിയെ പിന്തുണക്കാനുള്ള തീരുമാനത്തില്‍ നിന്നാണ് സി.പി.ഐ പിന്മാറി.
നേരത്തെ ബി.ജെ.പിയെ പരാജയപ്പെടുത്താനാണ് ടി.ആര്.എസിനെ പിന്തുണക്കാന്‍ തീരുമാനിച്ചതെന്നായിരുന്നു സി.പി.ഐ നിലപാട്. സംസ്ഥാന കോണ്‍ഗ്രസ് അദ്ധ്യക്ഷനായ ഉത്തംകുമാര്‍ റെഡ്ഡിയായിരുന്നു ഹുസുര്‍നഗര്‍ എം.എല്‍.എ. അദ്ദേഹം നല്‍ഗോണ്ട ലോക്സഭ മണ്ഡലത്തില്‍ നിന്ന് എം.പിയായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ്.
സി.പി.ഐ.എം ഇവിടെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നുവെങ്കിലും തള്ളിപ്പോയിരുന്നു. ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കാത്തതിനാലാണ് സി.പി.ഐ.എം പത്രിക തള്ളിയത്. അതേ സമയം ഉപതെരഞ്ഞെടുപ്പില്‍ ടിആര്എസിനെയോ, ടിഡിപിയേയോ പിന്തുണക്കേണ്ടതില്ല എന്ന നിലപാടിലാണ് സിപിഎം. തെലങ്കാന പ്രജ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ പിന്തുണക്കാനാണ് പാര്‍ട്ടി തീരുമാനം. നേരത്തെ നാമനിര്‍ദേശ പത്രിക നല്കിയപ്പോള് പിഴവ് വരുത്തിയ സ്ഥാനാര്‍ത്ഥി പാറേപ്പള്ളി ശേഖര്‍ റാവുവിനെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്റ് ചെയ്തിരുന്നു. ഇതിന് പുറമെ ജില്ലാ സെക്രട്ടറിയും സംസ്ഥാന സമിതി അംഗവുമായിരുന്ന സൂര്യാപേട്ട് മുല്ക്കലപ്പള്ളി രാമലുവിനെ പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്ന് നീക്കം ചെയ്യാനും തീരുമാനിച്ചിരുന്നു. വലിയ നാണക്കേടാണ് സംഭവം സിപിഎമ്മിന് ഉണ്ടാക്കിയത്.
Discussion about this post