ഡല്‍ഹി: കല്‍ക്കരിപ്പാടം അഴിമതിക്കേസിലെ പ്രതിയായ ഉന്നതന് പാസ്പോര്‍ട്ട് അനുവദിക്കാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സമര്‍ദ്ദം ചെലുത്തിയെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. സമ്മര്‍ദ്ദം ചെലുത്തിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ പേര് പാര്‍ലമെന്റില്‍ വെളിപ്പെടുത്തുമെും് കേന്ദ്രമന്ത്രി അറിയിച്ചു.
ട്വിറ്ററിലൂടെയാണ് സുഷമ ഇക്കാര്യം അറിയിച്ചത്.
കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ കുറ്റാരോപിതനായ മുന്‍ മന്ത്രി സന്തോഷ് ബഗ്രോഡിയക്ക് പാസ്പോര്‍ട്ട് അനുവധിക്കുന്നതിന് വേണ്ടിയാണ് സമ്മര്‍ദ്ദം ചെലുത്തിയതെന്നും സുഷമ വ്യക്തമാക്കി.
ലളിത് മോദി വിഷയത്തില്‍ ആരോപണവിധേയനായ സുഷമ രാജിവക്കണമെന്നാവശ്യപ്പെട്ട് രാജ്യസഭയില്‍ പ്രതിപക്ഷം കഴിഞ്ഞ ദിവസം രംഗത്തിറങ്ങിയിരുന്നു. എന്നാല്‍ ആരോപണത്തിന്റെ പേരില്‍ രാജിവക്കേണ്ട കാര്യമില്ലെന്നാണ് ബിജെപിയുടേയും, സുഷമ സ്വരാജിന്റെയും നിലപാട്.
Discussion about this post