തേഞ്ഞിപ്പാലത്തിനടുത്ത് കോഹിനൂരിൽ മൂന്നരമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി അമ്മ ആത്മഹത്യക്ക് ശ്രമിച്ചു. കുഞ്ഞിനെ കഴുത്തു ഞെരിച്ച് കൊന്ന ശേഷം അമ്മ അനീസ കൈ ഞെരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. അനീസയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്ന് പുലർച്ചെയാണ് സംഭവം നടന്നത്.
അനീസ കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവ ശേഷം കൈ ഞെരമ്പ് മുറിച്ച് അബോധാവസ്ഥയിലായ അനീസയെ അയൽവാസികൾ കാണുകയും പൊലീസിൽ വിവരം അറിയിക്കുകയുമായിരുന്നു. പൊലീസിന്റെയും നാട്ടുകാരുടെയും സഹായത്തോടെയാണ് അനീസയെ ആശുപത്രിയിൽ എത്തിച്ചത്.
കുടുംബ പ്രശ്നങ്ങളെ തുടർന്ന് അനീസക്ക് ചെറിയ തോതിൽ മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Discussion about this post