കോഴിക്കോട്: കോഴിക്കോട് ബിജെപി പ്രവര്‍ത്തകനെ ഒരു സംഘം വെട്ടിപരിക്കേല്‍പ്പിച്ചു. കോഴിക്കോട് പറമ്പില്‍ ബസാറില്‍ ആണ് സംഭവം. പറമ്പില്‍ ബസാര്‍ പട്ടര്‍പാലം സ്വദേശിയായ കെ.കെ.ഷാജിക്കാണ് വെട്ടേറ്റത്.
പരിക്കേറ്റ ഷാജിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
എരിയോട്ട് മല സമര സംരക്ഷണ സമിതിയുടെ സജീവ പ്രവര്‍ത്തകനായിരുന്ന ഷാജി ഓട്ടോറിക്ഷ ഡ്രൈവര്‍ കൂടിയാണ്.
പട്ടര്‍പാലത്ത് നിന്ന് ഓട്ടോ വിളിച്ച് പറമ്പില്‍ ബസാര്‍വരെ കൊണ്ടുപോയി സംഘം ഷാജിയെ ആക്രമിക്കുകായിരുന്നു.
Discussion about this post