ടോക്കിയോ: ജപ്പാനില്‍ ശക്തമായ ഹജിബിസ് ചുഴലിക്കാറ്റില്‍ കനത്ത നാശനഷ്ടം. ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ ശക്തമായ കാറ്റിലും മണ്ണിടിച്ചിലിലും നിരവധി വീടുകള്‍ തകര്‍ന്നു.
ടോക്കിയോ നഗരത്തിന് വടക്ക പടിഞ്ഞാറുള്ള ഇസു പെന്‍സുലയിലാണ് ഹജിബിസ് ആദ്യം വീശിയടിച്ചത്.പ്രാദേശിക സമയം 7 മണിയോടെ ആയിരുന്നു സംഭവം.
സംഭവത്തില്‍ രണ്ടുമരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ടോമിയോക്കയില് ഉണ്ടായ മണ്ണിടിച്ചിലില്‍ ആണ് രണ്ട് പേര് മരിച്ചത്. നിരവധിപേരെ കാണാതായിട്ടുണ്ട്. മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ടോക്കിയോ തീരത്ത് കനത്ത മഴയും കാറ്റും നാശം വിതക്കുകയാണ്. 2,70,000 വീടുകള്‍ ഭാഗീകമായി തകര്‍ന്നു. വ്യാപകമായി വൈദ്യുതി ബന്ധം തകരാറിലായി.
അറുപതു വര്‍ഷത്തിനിടെയിലെ ഏറ്റവും കനത്ത ചുഴലിക്കാറ്റിനെയാണ് ജപ്പാന് ഇപ്പോള്‍ നേരിടുന്നതെന്നാണ് മാധ്യമങ്ങള്‍ വ്യക്തമാക്കുന്നത്. മണിക്കൂറില്‍ 225 കിലോമീറ്റര്‍ വേഗത കൈവരിച്ച കാറ്റ്, കിഴക്കന്‍ തീരത്തിലേക്ക് നീങ്ങുകയാണ്. ഹോന്‍ഷു ദ്വീപ് മേഖലയെയാണ് കൊടുങ്കാറ്റ് സാരമായി ബാധിക്കുക. ഏതാണ്ട് 40 ലക്ഷം പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചതിനാലാണ് വന്‍ദുരന്തം ഒഴിവായത്. ജപ്പാനില്‍ നടത്താനിരുന്ന റഗ്ബി ലോകകപ്പ് മത്സരങ്ങളും ഫോര്‍മുല വണ്‍ മത്സരങ്ങളും കൊടുങ്കാറ്റ് മുന്നറിയിപ്പിനെത്തുടര്‍ന്ന് റദ്ദാക്കിയിരുന്നു. ഇതിനിടെ മിനാംബിബോസോയില്‍ 5.7 തീവ്രതയുള്ള ഭൂചലനവും ഉണ്ടായി.
Discussion about this post