തൊഴിയൂരിലെ ആർ.എസ്.എസ്. കാര്യവാഹക് തൊഴിയൂർ മനങ്കുളംവീട്ടിൽ സുനിലിന്റെ കൊലപാതകക്കേസില് ടി.പി. സെൻകുമാറാണ് തുടരന്വേഷണം നടത്തി രഹസ്യറിപ്പോർട്ട് ഹൈക്കോടതിയിൽ കൈമാറിയത്. ഇതിന്റെ അടിസ്ഥാനത്തിൽ കേസിൽ തീവ്രവാദിബന്ധം കൂടുതൽ അന്വേഷിക്കാൻ ഹൈക്കോടതി വീണ്ടും ഉത്തരവിടുകയായിരുന്നു.
1994 ഡിസംബര്‍ നാലിനായിരുന്നു സുനിലിനെ വീട്ടില്‍ കയറി ഒരുസംഘം കൊലപ്പെടുത്തിയത്.ആയുധവുമായെത്തിയവർ ഉറങ്ങിക്കിടന്ന സുനിലിനെ വെട്ടുകയായിരുന്നു. നിലവിളി കേട്ടെത്തിയ സുനിലിന്റെ സഹോദരൻ സുബ്രഹ്മണ്യന്റെ കൈ വെട്ടിമാറ്റി. തടയാനെത്തിയ അച്ഛൻ കുഞ്ഞുമോനെ അടിച്ചുവീഴ്‌ത്തി. കുഞ്ഞുമോന്റെ ഭാര്യ കുഞ്ഞിമുവിന്റെ ചെവി മുറിച്ചു. മൂന്ന് സഹോദരിമാരെയും വീട്ടിലെത്തിയ സംഘം ക്രൂരമായി ആക്രമിച്ചു.
കേസില്‍ 12 പേരെയാണ് അന്ന് പൊലീസ് പിടികൂടിയത്. ഏഴ് സിപിഎം പ്രവര്‍ത്തകരും മറ്റുള്ളവര്‍ തിരുത്തല്‍വാദി വിഭാഗം കോണ്‍ഗ്രസില്‍പ്പെട്ടവരുമായിരുന്നു. ഇതില്‍ നാല് സിപിഎം പ്രവര്‍ത്തകരെ കീഴ്‌കോടതി കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു.
പ്രതികള്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ശിക്ഷ അനുഭവിക്കുന്നതിനിടെയാണ് ചില സുപ്രധാനമായ വെളിപ്പെടുത്തലുണ്ടാവുന്നത്. തീവ്രവാദസ്‌ക്വാഡുകള്‍ പരിശോധന നടത്തുന്നതിനിടെയാണ് തൊഴിയൂരില്‍ ബിജെപി പ്രവര്‍ത്തകനെ കൊല ചെയ്തത് ജംഇയത്തുല്‍ ഹിസാനിയുടെ പ്രവര്‍ത്തകരാണെന്നറിയുന്നത്.
ഇൌ സംഭവത്തിന് പിന്നിൽ മതതീവ്രവാദസംഘടനയാണെന്ന് ആർ.എസ്.എസ്. അന്ന് ആരോപിച്ചെങ്കിലും കേസന്വേഷിച്ച അന്നത്തെ കുന്നംകുളം ഡിവൈ.എസ്.പി. ചന്ദ്രനും ഗുരുവായൂർ സി ഐ
ശിവദാസൻപിള്ളയും കണ്ടെത്തിയത് ഇതിനു പിന്നിൽ സി.പി.എം. പ്രവർത്തകരാണെന്നാണ്.
അതിനിടെ തീരദേശത്ത് നടന്ന വാടാനപ്പള്ളി രാജീവ് വധക്കേസ്, മതിലകം സന്തോഷ് വധക്കേസ് എന്നിവ ക്രൈംബ്രാഞ്ച് അന്വേഷിച്ചു. ഇതിനിടെ തീവ്രവാദിബന്ധമുള്ള ഒരു എൻ.ഡി.എഫ്. പ്രവർത്തകനെ പിടികൂടിയിരുന്നു. ഇയാളിൽനിന്നാണ് ജം ഇയത്തുൽ സംഘടനയിലെ അംഗങ്ങളെപ്പറ്റി വിവരം കിട്ടിയത്. സെയ്തലവി അൻവരി എന്നയാളുടെ നേതൃത്വത്തിലുള്ള ജം ഇയത്തുൽ സംഘടനയിലെ അംഗങ്ങളാണ് സംഭവത്തിന് പിന്നിലെന്ന് ക്രൈംബ്രാഞ്ച് സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിന് വിവരം ലഭിച്ചു.
ഇതിന് പിന്നാലെയാണ് കേസിലെ യഥാര്‍ത്ഥ പ്രതിയും ജം ഇയത്തുല്‍ ഹിസാനിയുടെ പ്രവര്‍ത്തകനായ ചാവക്കാട് തിരുവത്ര സ്വദേശി മൊയ്‌നുദ്ദിൻ പോലീസിന്റെ വലയിലാകുന്നത്.
Discussion about this post