ലോകത്തിലെ തന്നെ ഏറ്റവും സന്തുഷ്ടരായ മുസ്ലീങ്ങള്‍ ഇന്ത്യയിലാണുള്ളതെന്നും ഇതിന് കടപ്പെടേണ്ടത് നമ്മുടെ ഹൈന്ദവ സംസ്കാരത്തിനോടാണെന്നും ആര്‍എസ്എസ് ചീഫ് മോഹന്‍ ഭാഗവത്. അഖില ഭാരതീയ കാര്യകാരി മണ്ഡലിന് മുന്നോടിയായി ചേര്‍ന്ന യോഗത്തിലാണ് ഭഗവത് ഇക്കാര്യം വ്യക്തമാക്കിയത്. ഹിന്ദു എന്നത് ഒരു മതമോ ഭാഷയോ രാജ്യത്തിന്റെ പേരോ അല്ല.. അത് ഇന്ത്യയില്‍ ജീവിക്കുന്ന എല്ലാവരുടെയും സംസ്കാരമാണ്..ഏതെങ്കിലും ജനത അവരുടെ നേരായ മാര്‍ഗത്തില്‍ നിന്ന് വ്യതിചലിക്കുമ്പോള്‍ സത്യം തേടി നമ്മളിലേക്കാണത്തുന്നതെന്ന് എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.
‘ജൂതന്മാരെയാണ് ഇതിനുദാഹരണമായി ഭാഗവത് ചൂണ്ടിക്കാട്ടിയത്. അലഞ്ഞു നടന്ന ജൂതര്‍ക്ക് ആശ്രയം നല്‍കിയത് നമ്മുടെ രാജ്യമാണ്. പാര്‍സികള്‍ക്ക് സ്വതന്ത്രമായി അവരുടെ വിശ്വാസം പിന്തുടരാന് സാധിക്കുന്നു. ഏറ്റവും സന്തുഷ്ടരായ മുസ്ലീങ്ങളും ഇന്ത്യയിലാണുള്ളത്. നമ്മള് ഹിന്ദുക്കളായതാണ് ഇതിന് കാരണം.’ മോഹന്‍ ഭാഗവത് പറയുന്നു.
‘തങ്ങളുടെ ഹൈന്ദവ സ്വത്വം പ്രഖ്യാപിക്കാന്‍ ഇന്ത്യയില്‍ പലരും ലജ്ജിക്കുകയാണ്.. എന്നാല്‍ ഹൈന്ദവരായതില് അഭിമാനിക്കുന്നുവെന്ന പറയുന്ന ചിലരുമുണ്ട്. മറ്റു ചിലരാകട്ടെ തങ്ങള്‍ ഹിന്ദുക്കളാണെന്ന് പറയുമെങ്കിലും ആ വാക്ക് ആവര്‍ത്തിക്കുന്നതില്‍ ബുദ്ധിമുട്ട് കാട്ടുന്നവരാണ്. തങ്ങളുടെ താത്പ്പര്യങ്ങളെ ബാധിക്കുമെന്നതിനാല്‍ ഹൈന്ദവ സ്വത്വത്തില്‍ ജാഗ്രത പാലിക്കുന്ന മറ്റു ചിലരുമുണ്ട്.’ എന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.
സമൂഹത്തെ ഒത്തു ചേര്‍ക്കുന്നതിനായി എല്ലാ വിഭാഗങ്ങളും ഒത്തൊരുമിച്ച് നീങ്ങണ്ടത് അത്യാവശ്യമാണെന്നും മോഹന്‍ ഭാഗവത് വ്യക്തമാക്കി. ഈ ലക്ഷ്യം വച്ചാണ് ആര്‍എസ്എസ് മുന്നോട്ട് നീങ്ങുന്നത്. ‘ ഞങ്ങള്‍ക്ക് ആരോടും വിദ്വേഷമില്ല.. മാറ്റങ്ങള്‍ കൊണ്ടുവന്ന് രാജ്യത്തെ വികസനത്തിലേക്ക് നയിക്കുന്ന നല്ലൊരു സമൂഹം രൂപപ്പെടുത്തിയെടുക്കാന്‍ ഒരുമിച്ച് നീങ്ങാമെന്നാണ് ആര്‍എസ്എസ് അധ്യക്ഷന്‍ വ്യക്തമാക്കിയത്
Discussion about this post