സിനിമ-സാംസ്കാരിക രംഗത്തെ കപട ബുദ്ധിജീവികളെ വിമർശിച്ച് നടൻ ഹരീഷ് പേരടിയുടെ കുറിപ്പ് വൈറലാകുന്നു. കൂടത്തായി കൊലപാതക പരമ്പര ആരെങ്കിലും സിനിമയാക്കാൻ ആലോചിച്ചാൽ അത് സാംസ്കാരിക അപചയവും, നിപ എന്ന മഹാരോഗത്തെ ഉടനെ കച്ചവടം ചെയ്താൽ അത് സാംസ്കാരിക പ്രവർത്തനവും ചലച്ചിത്രമേളകളിൽ ഇടം പിടിക്കേണ്ടതും എന്ന് ആരാണ് തിരുമാനിക്കുന്നതെന്ന് ഹരീഷ് ചോദിക്കുന്നു. കപട ബുദ്ധിജീവികളെ ഇങ്ങിനെ അഴിച്ച് വിടാതിരിക്കുകയെന്നും സിനിമയെ സ്നേഹിക്കുന്ന ഒരു പാട് പുതിയ തലമുറയുണ്ട് അവർക്ക് അവസരം നൽകുക, സിനിമയുണ്ടാക്കാൻ മാത്രമല്ല അത് തിരഞ്ഞെടുക്കാനും എന്ന് പറഞ്ഞുകൊണ്ട് പുതിയൊരു സംവാദത്തിന് തുടക്കമിട്ടിരിക്കുകയാണ് താരം.
എസ്എഫ്ഐ, ഡിവൈഎഫ്ഐ, സിപിഎം എന്നീ സംഘടനകളിൽ തിരഞ്ഞെടുപ്പ് നടക്കുന്നു, എന്തിന് മേൽശാന്തിയെ നിയമിക്കാൻ പോലും തിരഞ്ഞെടുപ്പ് നടക്കുന്നു. അതു കൊണ്ട് ബുദ്ധിജീവികളിലും തിരഞ്ഞെടുപ്പ് നടത്തണം, അല്ലെങ്കിൽ ഇതുപോലെയുള്ള ചലച്ചിത്ര മേളകൾ നമ്മൾ സഹിക്കേണ്ടി വരുമെന്ന് പറഞ്ഞുകൊണ്ടാണ് ഹരീഷിന്റെ കുറിപ്പ് ആരംഭിച്ചിരിക്കുന്നത്.ലാറ്റിനമേരിക്കൻ കഥാപാത്രങ്ങളെയും കഥാ പരിസരങ്ങളെയും നമ്മുടെ തെങ്ങിൻ തോപ്പുകളിലേക്കും കായൽ പരിസരത്തേക്കും അതുപോലെ പറിച്ച നട്ട് ലോകസിനിമയുടെ കേരളാ ഏജൻസികളായ പ്രവർത്തിക്കുന്ന കള്ളൻമാർക്ക് എങ്ങിനെയാണ് ഇത്തരം മേളകളിൽ ഇടം കിട്ടുന്നതെന്നും താരം ചോദിച്ചിരിക്കുകായണ്.
കച്ചവട സിനിമകളിൽ അഭിനയിക്കുന്ന ഒരാൾ എന്ന നിലക്ക് പറയട്ടെ പുലിമുരുകനും മധുരരാജയും ബാഹുബലിയും ഉണ്ടാക്കാൻ നല്ലപാടാണ്. അത് സിനിമയുടെ സാങ്കേതികതയെക്കുറിച്ചും സാധരണക്കാരൻ കാണുന്ന തീയറ്റർ അനുഭവങ്ങളെയും അവന്റെ സ്വപനങ്ങളിലെ നായകന്റേയും അളവുകളെ കൃത്യമായി തൂക്കിയെടുത്തുണ്ടാക്കുന്ന ഞാണിൻമേൽ കളിയാണ്. അല്ലാതെ പാതി ബുദ്ധിജീവിത്വവും പാതി കച്ചവടവുമായ ഒരു സേഫ് സോൺ കപടതയല്ലായെന്നും ഹരീഷ് വ്യക്തമാക്കിയിരിക്കുകയാണ്..
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
SFI, Dyfi,Cpm എന്നി സംഘടനകളിൽ തിരഞ്ഞെടുപ്പ് നടക്കുന്നു… എന്തിന് മേൽശാന്തിയെ നിയമിക്കാൻ പോലും തിരഞ്ഞെടുപ്പ് നടക്കുന്നു… അതു കൊണ്ട് ബുദ്ധിജീവികളിലും തിരഞ്ഞെടുപ്പ് നടത്തണം … അല്ലെങ്കിൽ ഇതുപോലെയുള്ള ചലച്ചിത്ര മേളകൾ നമ്മൾ സഹിക്കേണ്ടി വരും… ലാറ്റിനമേരിക്കൻ കഥാപാത്രങ്ങളെയും കഥാ പരിസരങ്ങളെയും നമ്മുടെ തെങ്ങിൻ തോപ്പുകളിലേക്കും കായൽ പരിസരത്തേക്കും അതുപോലെ പറിച്ച നട്ട് ലോകസിനിമയുടെ കേരളാ ഏജൻസികളായ പ്രവർത്തിക്കുന്ന കള്ളൻമാർക്ക് എങ്ങിനെയാണ് ഇത്തരം മേളകളിൽ ഇടം കിട്ടുന്നത് .. കച്ചവട സിനിമകളിൽ അഭിനയിക്കുന്ന ഒരാൾ എന്ന നിലക്ക് പറയട്ടെ പുലിമുരുകനും മധുരരാജയും ബാഹുബലിയും ഉണ്ടാക്കാൻ നല്ലപാടാണ്… അത് സിനിമയുടെ സാങ്കേതികതയെക്കുറിച്ചും സാധരണക്കാരൻ കാണുന്ന തിയ്യറ്റർ അനുഭവങ്ങളെയും അവന്റെ സ്വപനങ്ങളിലെ നായകന്റെയും അളവുകളെ കൃത്യമായി തൂക്കിയെടുത്തുണ്ടാക്കുന്ന ഞാണിൻമേൽ കളിയാണ്… അല്ലാതെ പാതി ബുദ്ധിജീവിത്വവും പാതി കച്ചവടവുമായ ഒരു സേഫ് സോൺ കപടതയല്ലാ… കൂടത്തായി കൊലപാതക പരമ്പര ആരെങ്കിലും സിനിമയാക്കാൻ ആലോചിച്ചാൽ അത് സാംസ്കാരിക അപചയം… നീപ എന്ന മഹാരോഗത്തെ ഉടനെ കച്ചവടം ചെയ്താൽ അത് സാംസ്കാരിക പ്രവർത്തനവും ചലച്ചിത്രമേളകളിൽ ഇടം പിടിക്കേണ്ടതും എന്ന് ആരാണ് തിരുമാനിക്കുന്നത് … നികുതി കൊടുക്കുന്ന ഞങ്ങൾ സാധാരണക്കാർ പറയുന്നു … കപട ബുദ്ധിജീവികളെ ഇങ്ങിനെ അഴിച്ച് വിടാതിരിക്കുക… സിനിമയെ സ്നേഹിക്കുന്ന ഒരു പാട് പുതിയ തലമുറയുണ്ട് അവർക്ക് അവസരം നൽകുക … സിനിമയുണ്ടാക്കാൻ മാത്രമല്ല അത് തിരഞ്ഞെടുക്കാനും…
Discussion about this post