35 കോടിയുടെ അഴിമതി കേസില്‍ മുന്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി.ഒ സൂരജിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണ നടത്താന്‍ കോടതി ഉത്തരവ്. ഭാരതപുഴയ്ക്ക് കുറകെ നിര്‍മ്മിച്ച പൊന്നാനി ചമ്രവട്ടം റഗുലേറ്റര്‍ കം ബ്രിഡ്ജ് അപ്രോച്ച് റോഡുകളുടെ നിര്‍മ്മാണത്തിന് ടെണ്ടര്‍ വിളിക്കാതെ കരാര്‍ നല്‍കിയെന്നാണ് കേസ്. സൂരജിനെതിരെ കേസ് രജിസ്ട്രര്‍ ചെയ്ത് അന്വേഷണവുമായി മുന്നോട്ട് പോകാന്‍ മുവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിട്ടു.
2012-2013 സാമ്പത്തിക വര്‍ഷത്തിലായിരുന്നു ആരോപണവിധേയമായ നിര്‍മ്മാണത്തിന് അനുമതി നല്‍കിയത്. മലപ്പുറം ജില്ലയിലെ ചമ്രംവട്ടം റഗുലേറ്രര് കം ബ്രിഡ്ജിന്റെ അഞ്ച് അപ്രോച്ച് റോഡുകള്‍ക്ക് ടെണ്ടര്‍ വിളിക്കാതെ കരാര്‍ നല്‍കിയതില്‍ അഴിമതി ഉണ്ടെന്നായിരുന്നു പരാതി. കേരള സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ എം.ഡി കെ.എം ഷാജു, ചീഫ് എഞ്ചിനീയര്‍ പി.കെ സതീശന് തുടങ്ങി പത്ത് പേര്‍ക്കെതിരേയാണ് കേസെടുത്ത് അന്വേഷണം നടത്താന്‍ ഉത്തരവിട്ടത്.
പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അറസ്റ്റിലായ ടി.ഒ സൂരജ് ഇപ്പോള്‍ ജയിലിലാണ് ഉള്ളത്.
Discussion about this post