ജനാധിപത്യത്തെ സ്നേഹിക്കുകയും,മുതലാളിത്തത്തെ ബഹുമാനിക്കുകയും ചെയ്യുന്ന അന്തരീക്ഷമുളള ഇന്ത്യയെക്കാൾ മികച്ച സ്ഥലം നിക്ഷേപകർക്ക് ലോകത്ത് എവിടെയും കണ്ടെത്താൻ കഴിയില്ലെന്ന് കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു.
പരിഷ്കാരങ്ങൾ കൊണ്ടു വരുന്നതിനായി സർക്കാർ തുടർച്ചയായി പ്രവർത്തിക്കുന്നുണ്ടെന്ന് ഐഎംഎഫിന്റെ ആസ്ഥാനത്ത് നടന്ന സംവാദത്തിൽ അന്താരാഷ്ട്ര നിക്ഷേപകർക്ക് ധനമന്ത്രി ഉറപ്പ് നൽകി. ഇന്ത്യ ഇന്നും അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയാണ്. ഇന്ത്യ സുതാര്യവും തുറന്നുതമായ സംവിധാനമാണ്.ഇവിടെ നിയമവാഴ്ച പ്രവർത്തിക്കുന്നു. കാലതാമസം കുറയ്ക്കുന്നതിന് പോലും ധാരാളം പരിഷ്കാരങ്ങൾ നടക്കുന്നുണ്ടെന്ന് നിർമ്മല പറഞ്ഞു.
അതു കൊണ്ട് നിങ്ങൾക്ക് ഇതിലും മികച്ച സ്ഥലം മറ്റൊന്നുമില്ല. സർക്കാർ ആഴ്ചതോറും കോർപ്പറേറ്റ് മേഖലയുമായും നിക്ഷേപകരുമായും ഇടപഴകുന്നു. ഇവരിൽ വിശ്വാസ കുറവില്ലെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു. ഈ സർക്കാർ കേൾക്കാൻ തയ്യാറാണെന്നും, പ്രതികരിക്കാൻ ആഗ്രഹിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. ഇന്ത്യയിലെ ധനക്കമ്മി നിലനിർത്താൻ സർക്കാർ പ്രതിജ്ഞാ ബദ്ധമാണെന്നും അവർ പറഞ്ഞു. സമർദ്ദം അനുഭവിക്കുന്ന മേഖലകളിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ നടപടികൾ സ്വീകരിക്കാൻ സർക്കാർ ശ്രമിക്കുന്നു. ജൂലായിൽ ബജറ്റ് അവതരിപ്പിച്ചു. തിരഞ്ഞെടുപ്പിന് മുൻപ് ഇടക്കാല ബജറ്റ് ഉണ്ടായിരുന്നു. ബജറ്റ് അവതരിപ്പിക്കാൻ 2020 ഫിബ്രവരി വരെ കാത്തിരുന്നില്ല നിർമ്മല പറഞ്ഞു.
മൊത്തത്തിൽ ഉപഭോഗം വർധിപ്പിക്കുന്നതിനായി അടിസ്ഥാന സൗകര്യങ്ങൾക്കായുളള പൊതു ചെലവിന് സർക്കാർ മുൻകൈ എടുക്കുമെന്ന് വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ടെന്നും ധനമന്ത്രി വ്യക്തമാക്കി.
Discussion about this post