വീർസവർക്കെതിരായി കോൺഗ്രസ് ഉന്നയിക്കുന്ന ആരോപണങ്ങൾ തെളിയിക്കണമെന്നാവശ്യവുമായി കൊച്ചുമകൻ രഞ്ജിത്ത് സവർക്കർ.പാർലമെന്റിൽ പ്രവേശിക്കുന്ന എല്ലാവരും ജാതി ,മതം, ലിംഗഭേദം എന്നിവ ഒഴിവാക്കണമെന്ന് സവർക്കർ ആഗ്രഹിച്ചു. സവർക്കറിനേക്കാൾ മതേതരനായ മനുഷ്യനെ നിങ്ങൾക്ക് എവിടെയും കണ്ടെത്താനാകില്ല രഞ്ജിത്ത് പറഞ്ഞു.
മുൻ പ്രധാനമന്ത്രി ഇന്ദിരഗാന്ധി പോലും വീർ സർവർക്കറിന്റെ അനുയായി ആയിരുന്നുവെന്ന് രഞ്ജിത്ത് സവർക്കർ വ്യക്തമാക്കി. നെഹ്റുവിന്റെയും ഗാന്ധിജിയുടെയും തത്വശാസ്ത്രങ്ങളെയല്ല വീർ സവർക്കറുടെ തത്വശാസ്ത്രങ്ങളെയാണ് ഇന്ദിരാഗന്ദി പിന്തുടർന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഇന്ദിരാഗാന്ധി സവർക്കറെ ബഹുമാനിച്ചിരുന്നു. സവർക്കറെ അവർ ശക്തമായി പിന്തുടർന്നിരുന്നു. സൈന്യം, വിദേശ ബന്ധം, വാണിജ്യ വികസനം, ഇക്കാര്യങ്ങൾക്കെല്ലാം സവർക്കരിന് വ്യക്തമായ ആശയങ്ങൾ ഉണ്ടായിരുന്നു. ഈ ആശയങ്ങളെയാണ് ഇന്ദിരാഗന്ധി ഉൾപ്പെടെയുള്ള പല കോൺഗ്രസ് നേതാക്കളും പിന്തുടർന്നത്.
ഇന്ദിര ഗാന്ധി ആണവ പരീക്ഷണം നടത്തി. ഇതെല്ലാം നെഹ്റുവിന്റെയും ഗാന്ധിയുടെയും തത്വങ്ങൾക്ക് എതിരായിരുന്നുവെന്ന് വേണം മനസ്സിലാക്കേണ്ടതെന്നും രജ്ഞിത്ത് പറഞ്ഞു. വീർ സവർക്കർക്ക് ഭാരതരത്ന നൽകുമെന്ന് മഹാരാഷ്ട്ര ബിജെപി മാനിഫെസ്റ്റോയിൽ ഉൾപ്പെടുത്തിയ പശ്ചാത്തലത്തിലാണ് രഞ്ജിത്തിന്റെ പ്രതികരണം. നിങ്ങൾ ഹിന്ദുവോ, മുസ്ലീമോ അല്ല, ഇന്ത്യക്കാരനാണെങ്കിൽ സവർക്കറിന്റെ വിശ്വാസത്തെ അസദ്ദൂദ്ദീൻ ഒവൈസി പിന്തുടരണം. ഭാരരത്ന നൽകണമെന്ന ആവശ്യത്തെ എതിർത്തതിനെതിരെയായിരുന്നും ഒവൈസിയ്ക്ക് മറുപടി നൽകിയത്. പാർലമെന്റിൽ പ്രവേശിക്കുന്ന എല്ലാവരും ജാതി ,മതം, ലിംഗഭേദം എന്നിവ ഒഴിവാക്കണമെന്ന് സവർക്കർ ആഗ്രഹിച്ചുവെന്നും രഞ്ജിത്ത് കൂട്ടിച്ചേർത്തു.
Discussion about this post