സോഷ്യല്‍ മീഡിയ വഴി ചാരിറ്റി പ്രവര്‍ത്തനം നടത്തുന്ന ഫിറോസ് കുന്നുപറമ്പലിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് പരാതി. ഫിറോസിന്റെ സാമ്പത്തിക സഴ്സുകളെ സംബന്ധിച്ചും, ചാരിറ്റി ഇടപാടുകളെ കുറിച്ചും അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി അജി തോമസാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് പരാതി നല്‍കിയത്.
ഫേസ്ബുക്ക് പേജുകള്‍ വഴിയും മറ്റും ഇന്ത്യയില്‍ നിന്നും വിദേശത്ത് നിന്നും ഫിറോസ് വലിയ സംഖ്യയാണ് കളക്ട് ചെയ്യുന്നത്. പണത്തിന്റെ ഉറവിടം സംഭന്ധിച്ച് അന്വേഷണം ആവശ്യമാണ്. ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ കണക്കുകള്‍ പ്രസിദ്ധികരിക്കാന്‍ ഫിറോസ് കുന്നുപറമ്പില്‍ തയ്യാറായിട്ടില്ല ഇത് അദ്ദേഹത്തിന്റെ ഉദ്ദേശലക്ഷ്യങ്ങളെ സംബന്ധിച്ച് സംശയം ഉണ്ടാക്കുന്നുണ്ടെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
നേരത്തെയും ഫിറോസ് കുന്നുപറമ്പിലിന്റെ ചിരിറ്റി പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച സംശയങ്ങളും ആക്ഷേപങ്ങളും ഉയര്‍ന്നിരുന്നു. തന്നെ വിമര്‍ശിച്ച സാമൂഹ്യ പ്രവര്‍ത്തകയെ അസഭ്യഭാഷയില്‍ അധിക്ഷേപിച്ചതിന് പിന്നാലെ ഇത്തരം ആരോപണങ്ങള്‍ വീണ്ടും സജീവമായി. വിഷയത്തില്‍ ഫിറോസ് കുന്നുപറമ്പില്‍ മാപ്പ് പറഞ്ഞിരുന്നു.
Discussion about this post