ഇന്ത്യയും ജപ്പാനും തമ്മിലുള്ള സംയുക്ത സൈനികാഭ്യാസം ആരംഭിച്ചു. ഉഭയകക്ഷി വാര്‍ഷിക സൈനികാഭ്യാസമായ ധര്‍മ്മ ഗാര്ഡിയന് – 2019 ന്റെ രണ്ടാമത്തെ സംയുക്തപരിശീലനമാണിത്. മിസോറാമില്‍ വെച്ചാണ് സൈനികാഭ്യാസം നടക്കുന്നത്.
ജാപ്പനീസ് സംഘത്തെ പ്രതിനിധീകരിക്കുന്നത് 34-ാമത്തെ ഇന്‍ഫന്‍ട്രി റെജിമെന്റ്, ജാപ്പനീസ് ഗ്രൗണ്ട് സെല്‍ഫ് ഡിഫന്‍സ് ഫോഴ്സിന്റെ (ജെജിഎസ്ഡിഎഫ്) ഒന്നാം ഡിവിഷനും, ഇന്ത്യന്‍ ടീമിനെ പ്രതിനിധീകരിക്കുന്നത് ഡോഗ്ര റെജിമെന്റിന്റെ ഒരു ബറ്റാലിയനും ആണ്. ഓരോ ബറ്റാലിയനില്‍ നിന്നും 25 സൈനികര്‍ ഈ സംയുക്ത അഭ്യാസത്തില്‍ പങ്കെടുക്കുന്നുണ്ട്.
പര്‍വതപ്രദേശങ്ങളിലെ തീവ്രവാദ-ഭീകരപ്രവര്‍ത്തനങ്ങളില്‍ സൈനികര്‍ക്ക് സംയുക്ത പരിശീലനം നല്‍കുക എന്നതാണ് അഭ്യാസത്തിന്റെ ലക്ഷ്യം. ഇന്ത്യയും ജപ്പാനും തമ്മിലുള്ള ദീര്‍ഘകാല തന്ത്രപരമായ ബന്ധത്തെ കൂടുതല്‍ ഊട്ടിയുറപ്പിക്കാന്‍ വ്യായാമം ധര്‍മ്മ ഗാര്ഡിയന് – 2019 ലക്ഷ്യമിടുന്നതായി ഇരുവിഭാഗങ്ങളും സംയുക്തമായി പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.
അഭ്യാസത്തിന്റെ ഭാഗമായി, പ്രതിരോധം, ഭീകരവാദത്തിനെതിരായ പ്രവര്‍ത്തനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട പ്രധാന പ്രഭാഷണങ്ങള്‍, പ്രകടനങ്ങള്‍, അഭ്യാസങ്ങള്‍ എന്നിവ നടത്തും. പ്രതികൂല സാഹചര്യങ്ങളെ നേരിടുന്നതില്‍ ഇരു സൈന്യങ്ങളും തങ്ങളുടെ വിലപ്പെട്ട അനുഭവങ്ങള്‍ പങ്കിടും.
72 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന വ്യായാമവും സൈനികാഭ്യാസത്തിന്റെ ഭാഗമായി നടക്കും. ഭീകരവാദത്തിനെതിരെ സംയുക്ത പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ സൈനികരുടെ കഴിവുകള്‍ പരീക്ഷിക്കാന്‍ സഹായകമാവുമെന്നാണ് വിലയിരുത്തല്‍ .
Discussion about this post