തുലാവർഷം ശക്തമായി തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച കലക്ടർ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന് തൃശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഭാഗിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സിബിഎസ്ഇ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഉച്ചയ്ക്ക് ശേഷം അവധി ആയിരിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. അംഗനവാടികൾക്കും അവധി ബാധകമാണ്.
തുലാവർഷം ശക്തിപ്രാപിച്ചതോടെ, തൃശൂർ ഉൾപ്പെടെ ആറുജില്ലകളൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് കണക്കിലെടുത്താണ് തൃശൂര്‍ ജില്ലാ ഭരണകൂടത്തിന്റെ നടപടി. ഇതുമൂലം നഷ്ടപ്പെടുന്ന അധ്യയനമണിക്കൂറുകൾ തുടർന്നുളള അവധി ദിവസങ്ങളിലായി ക്രമീകരിക്കുന്നതാണ്. അതേസമയം പ്രഫഷണൽ കോളേജുകൾക്ക് അവധി ബാധകമല്ല.
Discussion about this post