ഡല്‍ഹി: സവര്‍ക്കറെ പ്രശംസിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മനു അഭിഷേക് സിംഗ്വി. സ്വാാതന്ത്ര്യസമരത്തില് പങ്കുവഹിച്ച, ദലിത് അവകാശങ്ങള്‍ക്കായി പോരാടിയ, രാജ്യത്തിനായി ജയിലില്‍ പോയ ഒരു സമര്‍ത്ഥനായ വ്യക്തിയാണ് വിഡി സവര്‍ക്കറെന്ന് അഭിഷേക് സിംഗ്വി പറഞ്ഞു. സവര്‍ക്കര്‍ക്ക് ഭാരതരത്ന നല്‍കണമെന്ന ബിജെപിയുടെ ആവശ്യത്തിന് തൊട്ടുപിറകെയാണ് സിംഗ്വിയുടെ അഭിപ്രായപ്രകടനം.
സവര്‍ക്കറുടെ പ്രത്യയശാസ്ത്രത്തെ പിന്തുടരുന്ന വ്യക്തിയല്ല താനെന്നും സിംഗ്വി പറഞ്ഞു.”ഞാന്‍ വ്യക്തിപരമായി സവര്‍ക്കറുടെ ആശയങ്ങളെ പിന്തുടരുന്നില്ല ,പക്ഷേ അദ്ദേഹം ഒരു സമര്‍ത്ഥനായ വ്യക്തിയായിരുന്നു എന്ന വസ്തുത എടുത്തുകളയാനാവില്ല” സ്വാതന്ത്ര്യസമരത്തില്‍ പങ്കുചേര്‍ന്ന, ദലിത് അവകാശങ്ങള്‍ക്കായി പോരാടിയ, രാജ്യത്തിനായി ജയിലില്‍ പോയ സവര്‍ക്കറെ രാജ്യം ഒരിക്കലും മറക്കരുത്’ എന്ന ഹാഷ്ടാഗോടെ ആണ് അഭിഷേക് സിംഗ്വി അഭിപ്രായം ട്വീറ്റ് ചെയ്തത്.
ഒക്ടോബര്‍ 21 ലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മഹാരാഷ്ട്ര ബിജെപിയുടെ പ്രകടന പത്രികയി ആണ് ബിജെപി വി ഡി സവര്‍ക്കര്‍ക്ക് ഇന്ത്യയിലെ പരമോന്നത സിവിലിയന്‍ അവാര്‍ഡ് നല്‍കണമെന്ന ആവശ്യം വ്യക്തമാക്കിയത്. സവര്‍ക്കറിനും സാമൂഹിക പരിഷ്കര്‍ത്താക്കളായ ജ്യോതിബ ഫൂലേയ്ക്കും സാവിത്രിബായ് ഫൂലെയ്ക്കും രാജ്യം അര്‍ഹിക്കുന്ന അംഗീകാരം നല്‍കണമെന്ന് പാര്‍ട്ടി കേന്ദ്രത്തിലെ എന്‍ഡിഎ സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നാണ് പ്രകടന പത്രികയില്‍ വ്യക്തമാക്കിയത്.
പ്രധാനമന്ത്രിയായി ഇന്ദിരാഗാന്ധി സവര്‍ക്കറുടെ സ്മരണയ്ക്കായി ഒരു തപാല്‍ സ്റ്റാമ്പ് പുറത്തിറക്കിയതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു .ഇന്ദിരാഗാന്ധി സവര്‍ക്കറുടെ അനുയായിയായിരുന്നുവെന്ന് സവര്‍ക്കറുടെ കൊച്ചുമകനും അഭിപ്രായം പ്രകടിപ്പിച്ചിരുന്നു
Discussion about this post