മുംബൈ: മഹാദേവ് ബെറ്റിംഗ് ആപ്പ് കേസുമായി ബന്ധപ്പെട്ട് നടൻ സാഹിൽ ഖാനെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. ഇടക്കാല ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്നാണ് മുംബൈ പോലീസ് സൈബർ സെല്ലിൻ്റെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) സാഹിൽ ഖാനെ അറസ്റ്റ് ചെയ്തത്. ഛത്തീസ്ഗഡിൽ നിന്നാണ് സാഹിൽ ഖാനെ അറസ്റ്റ് ചെയ്തത്.
ഹൈക്കോടതി ഹർജി തള്ളിയതിനെ തുടര്‍ന്ന് സാഹിൽ ഖാൻ മുംബൈയിൽ നിന്ന് ഒളിവില്‍ പോയിരുന്നു. ഛത്തീസ്ഗഡ് പോലീസിൻ്റെ സഹായത്തോടെ 40 മണിക്കൂർ നീണ്ട പരിശ്രമത്തിന് ഒടുവിലാണ് നടനെ അറസ്റ്റ് ചെയ്തത്.
ഇയാളെ മുംബൈയിലെത്തിച്ച് കോടതിയിൽ ഹാജരാക്കുമെന്ന് അധികൃതർ അറിയിച്ചു.
സ്റ്റൈൽ’, ‘എക്‌സ്‌ക്യൂസ് മീ’ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ സാഹിൽ സോഷ്യൽ മീഡിയയിലും സ്വാധീനമുള്ളയാളാണ്.
ഛത്തീസ്ഗഡിലെ ചില സാമ്പത്തിക, റിയൽ എസ്റ്റേറ്റ് സ്ഥാപനങ്ങളും വിവാദമായ മഹാദേവ് ബെറ്റിംഗ് ആപ്പിൻ്റെ പ്രമോട്ടർമാരും തമ്മിലുള്ള അനധികൃത ഇടപാടുകൾ സംബന്ധിച്ച് എസ്ഐടി അന്വേഷണം നടത്തിവരികയാണ്.









Discussion about this post