ഗുജറാത്ത് തീരത്ത് നിന്ന് പാക്കിസ്ഥാന് ഫിഷിങ്ങ് ബോട്ട് പിടിച്ചെടുത്തു. രണ്ട് പാക്കിസ്ഥാന് മത്സ്യതൊഴിലാളികളെയും ബിഎസ്എഫ് പിടികൂടിയതായി റിപ്പോര്‍ട്ട്. ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സ് നടത്തിയ തിരച്ചിലിലാണ് ബോട്ട് കണ്ടെത്തിയത്. ഗുജറാത്തിലെ ഹരാമി നുള്ള പ്രദേശത്ത് പട്രോളിംഗ് നടത്തുന്നതിനിടെ ആണ് ബിഎസ്എഫിന്റെ ക്രീക്ക് പട്രോളിംഗ് പാര്‍ട്ടി ബോട്ട് കണ്ടെത്തിയത്.
മരം കൊണ്ടുള്ള ഫിഷിങ്ങ് ബോട്ടാണിതെന്ന് ബിഎസ്എഫ് വ്യക്തമാക്കി.ബോട്ടിലുണ്ടായിരുന്ന രണ്ട് പാകിസ്ഥാന് മത്സ്യത്തൊഴിലാളികളെയും ബിഎസ്എഫ് പിടികൂടിയിട്ടുണ്ട്.
അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തീരദേശമേഖല സൈന്യത്തിന്റഎ നിരീക്ഷണത്തിലാണ്. കടല്‍വഴി ഭീകരര്‍ എത്തുമെന്ന മു്ന്നറിയിപ്പ് നേരത്തെ മുതല്‍ തന്നെ രഹസ്യാന്വേഷണ വിഭാഗം നല്‍കിയിട്ടുണ്ട്. ഗുജറാത്ത് തീരത്ത് നേരത്തെും ഉപേക്ഷിക്കപ്പെട്ട നിലയില്‍ പാക് ബോട്ടുകള്‍ കണ്ടെത്തിയത് ആശങ്ക ഉണ്ടാക്കിയിരുന്നു.
Discussion about this post