ഡല്‍ഹി:മുംബൈ സ്ഫോടനക്കേസില്‍ വധശിക്ഷ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതി യാക്കൂബ് മേമന് സുപ്രീം കോടതിയെ സമീപിച്ചു.ശിക്ഷ ഇളവു ചെയ്യണമെന്ന് അഭ്യര്‍ഥിച്ച് മേമന് സമര്‍പ്പിച്ച തിരുത്തല്‍ ഹര്‍ജി കഴിഞ്ഞ ദിവസം സുപ്രീംകോടതി തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ ഹര്‍ജിയുമായി മേമന് വീണ്ടും കോടതിയെ സമീപിച്ചിരിക്കുന്നത്.
വധശിക്ഷ നടപ്പിലാക്കാനുള്ള ഉത്തരവ് നിയമ വിരുദ്ധമാണെന്നും ശരിയായ നടപടിക്രമങ്ങള്‍ പാലിച്ചിട്ടില്ലെന്നും മേമന് ഹര്‍ജിയില്‍ പറയുന്നു. ലഭ്യമായ എല്ലാ നിയമവഴികളും തേടുന്നതിനു മുന്‍പാണ് വധശിക്ഷയ്ക്കുള്ള ഉത്തരവ് പുറത്തിറങ്ങിയത്. ഇത് നിയമവ്യവസ്ഥയ്ക്ക് എതിരാണെന്ന് മേമന്റെ അഭിഭാഷകന് വ്യക്തമാക്കി.
സുപ്രീംകോടതി തിരുത്തല്‍ ഹര്‍ജി തള്ളിയതിനെത്തുടര്‍ന്ന് മേമന് മഹാരാഷ്ട്ര ഗവര്‍ണര്‍ക്ക് ദയാഹര്‍ജി നല്‍കിയിരുന്നു. കൂടാതെ രാഷ്ട്രപതിക്കു വീണ്ടും ദയാഹര്‍ജി നല്‍കാനും നീക്കമുണ്ട്. മേമന് നേരിട്ട് നല്കുന്ന ആദ്യ ദയാഹര്‍ജിയാണിത്. നേരത്തെ യാക്കൂബ് മേമനു വേണ്ടി സഹോദരനായ സുലെയ്മാന് രാഷ്ട്രപതിക്കു ദയാഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഇത് കഴിഞ്ഞവര്‍ഷം രാഷ്ട്രപതി പ്രണബ് മുഖര്‍ജി തള്ളിയിരുന്നു.
2007 മാര്‍ച്ച് 12 നു മുംബൈയെ നടുക്കിയ സ്ഫോടന പരമ്പരയിലെ മുഖ്യ പ്രതിയാണ് മേമന്. 257 പേര് മരിച്ച സംഭവത്തില്‍ ടാഡ കോടതി മേമനെ വധശിക്ഷയ്ക്കു വിധിച്ചിരുന്നു.
Discussion about this post