കുട്ടികളെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് വിധേയമാക്കിയ കായികാധ്യാപകന് പിടിയില്‍. മണ്‍വിള സുബ്രഹ്മണ്യ നഗര്‍ പി.ജി ക്വാർട്ടേഴ്സിൽ താമസിക്കുന്ന പോള്‍ ജോര്‍ജ് (69) ആണ് അറസ്റ്റിലായത്. ഇയാള്‍ നടത്തിവന്നിരുന്ന സ്ഥാപനത്തില്‍ താമസിച്ചു നീന്തല്‍ പരിശീലനം നടത്തിവന്നിരുന്ന കുട്ടികളെയാണ് പീഡനത്തിന് വിധേയമാക്കിയത്.
കുട്ടികള്‍ മറ്റ് അധ്യാപകരെ അറിയിച്ചതിനെത്തുടര്‍ന്ന് ചൈല്ഡ്ലൈന് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കഴക്കൂട്ടം പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കാര്യവട്ടം എല്‍.എന്‍.സി.പിയിലെ മുന്‍ കോച്ചായിരുന്ന ഇയാള്‍ക്കെതിരെ ഇതിനുമുമ്പും സമാനമായ കേസില്‍ പിടികൂടി വിട്ടയച്ചതായി പോലിസ് പറഞ്ഞു.
Discussion about this post