സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരുമെന്ന് കാലവസ്ഥ നിരീക്ഷണ കേന്ദ്രം.എട്ട് ജില്ലകളിൽ ജാഗ്രതാ നിർദേശം നൽകിയി.കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
ഇവിടെ ശക്തമായ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്.
അറബിക്കടലിൽ ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ മത്സ്യത്താഴിലാളികൾ നാളെവരെ കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്.അതേസമയം കഴിഞ്ഞദിവസം രാത്രി പെയ്ത ശക്തമായ മഴയിൽ കൊച്ചി നഗരത്തിലെ പല സ്ഥങ്ങളിലും വെളളക്കെട്ട് ഉണ്ടായി.
നഗരത്തിൽ ബുധനാഴ്ച വൈകീട്ടോടെ തുടങ്ങിയ മഴ രാത്രിമുഴുവനും തുടർന്നു. നഗരത്തിലെ പല സ്ഥലങ്ങളും വെളളത്തിനടിയിലായി. മേനകയിലും പത്മ ജംഗ്ഷനിലുമാണ് പ്രധാനമായും വെളളക്കെട്ട് രൂപപ്പെട്ടത്.
Discussion about this post