ഡല്‍ഹി: രാജ്യത്തെ എല്ലാ പള്ളികളിലും മുസ്ലീം സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാല്പര്യ ഹര്‍ജിയില്‍ സുപ്രിം കോടതി കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം തേടി.ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി , ജസ്റ്റിസുമാരായ എസ് എ ബോബ്ഡെ, എസ്എന്‍ നസീര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
പള്ളികളിലെ മുസ്ലിം വനിതാ പ്രവേശനം സംബന്ധിച്ച് വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് കേന്ദ്ര നിയമ, നീതി, ന്യൂനപക്ഷ കാര്യ മന്ത്രാലയങ്ങള്‍ക്കാണ് സുപ്രിം കോടതി നോട്ടീസ് നല്‍കിയത്.
പള്ളികളില്‍ മുസ്ലിം വനിതകളെ പ്രവേശിപ്പിക്കാത്തത് മൗലികാവകാശ ലംഘനമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.
സ്ത്രീകളെ പള്ളികളിലേക്ക് പ്രവേശിപ്പിക്കാന്‍ സര്‍ക്കാരിനും, വഖഫ് ബാര്‍ഡ് പോലുള്ള മുസ്ലീം സംഘടനകള്‍ക്കും നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് യാസ്മീന് സുബര്‍ അഹ്മദ് പീര്‍സാഡെ എന്നയാളാണ് സുപ്രിം കോടതിയെ സമീപിച്ചിരിക്കുന്നത്.
Discussion about this post