നീണ്ട ഇടവേളയ്ക്ക് ശേഷം ഭദ്രന്-മോഹന്‍ലാല്‍ കൂട്ടുകെട്ട് വീണ്ടും ഒരുമിക്കുന്നു.ചിത്രത്തിന്റെ ഒദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ലെങ്കിലും ചിത്രത്തില്‍ മോഹന്‍ലാല്‍ ലോറി ഡ്രൈവറായി എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തില്‍ ഇന്ത്യ മുഴുവന്‍ കറങ്ങി നടക്കുന്നൊരു ലോറി ഡ്രൈവറായാണ് മോഹന്‍ലാല്‍ എത്തുക എന്നാണ് ഭദ്രന് ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയത്.
ഇന്ത്യയിലെ എല്ലാ ഭാഷയും സംസാരിക്കുന്ന അമ്പത്തിയേഴ് വയസുള്ള കഥാപാത്രമായാണ് മോഹന്‍ലാല്‍ എത്തുക. വളരെ വ്യത്യസ്തമായ ഒരു കഥയും കഥാപാത്രവുമാണ് ചിത്രത്തിലെന്നാണ് ഭദ്രന് പറയുന്നത്. ‘യന്ത്രം’ എന്ന പേരില്‍ മോഹന്‍ലാല്‍-ഭദ്രന് ചിത്രം ഒരുങ്ങുന്നുവെന്ന വാര്‍ത്തകളും ഇതിനിടെ പ്രചരിച്ചിരുന്നു.
സൗബിന് ഷാഹിര്‍ നായകനായെത്തുന്ന ‘ജൂതന്’ ആണ് ഭദ്രന് പ്രഖ്യാപിച്ചിട്ടുള്ള ഒരു ചിത്രം. ഇതിന് ശേഷം മോഹന്‍ലാല്‍ ചിത്രം ഒരുക്കുമെന്നാണ് സൂചന. ‘അങ്കിള്‍ ബണ്‍’, ‘ഒളിമ്പ്യന്‍ അന്തോണി ആദം’, ‘സ്ഫടികം’ എന്നീ ചിത്രങ്ങളാണ് ഭദ്രന് മോഹന്‍ലാലിനെ നായകനായി ഒരുക്കിയിട്ടുള്ളത്.
Discussion about this post