ബൈക്ക് മോഷണത്തിന് പിടിയിലായ യുവാവിനെ ചോദ്യംചെയ്യുന്നതിനിടെ വെളിപ്പെട്ടത് മറ്റൊരു സത്യം.സ്വന്തം അച്ഛനെ കൊന്നത് താനാണെന്നാണ് യുവാവ് വെളിപ്പെടുത്തിയിരിതക്കുന്നത്..കൊന്നക്കുഴി സ്വദേശി കുന്നുമ്മൽ ബാലുവാണ് അച്ഛൻ ബാബു തന്റെ അടിയേറ്റാണ് മരിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്.
ബൈക്ക് മോഷണക്കേസിൽ ബാലു ഉൾപ്പെടെ മൂന്നുപേരെ ഒക്ടോബർ 22-ന് അറസ്റ്റ് ചെയ്തിരുന്നു. അടുത്ത ദിവസം ഒരാൾ കൂടി ഈ കേസിൽ അറസ്റ്റിലായിരുന്നു. ബൈക്ക് മോഷണത്തിന്റെ രീതികളെപ്പറ്റി വിശദമായി ചോദിച്ചറിയുന്നതിനിടെ ഡിവൈ.എസ്.പി. സി.ആർ. സന്തോഷിന്റെ മുൻപിൽ വച്ചായിരുന്നു ബാലുവിന്റെ വെളിപ്പെടുത്തൽ.
മരത്തിൽനിന്നു വീണ് പരിക്കേറ്റാണ് ബാബു മരിച്ചതെന്നാണ് ഇതുവരെ കരുതിയിരുന്നത്. അച്ഛനും അമ്മയും തമ്മിലുണ്ടായ വഴക്കിനെ തുടർന്നാണ് സംഭവം എന്നാണ് മൊഴി.
കൊന്നക്കുഴിയിൽ ഒറ്റപ്പെട്ട സ്ഥലത്താണ് ഇവരുടെ വീട്. അമ്മയുടെ ആവശ്യപ്രകാരമാണ് അച്ഛൻ അപകടത്തിലാണ് മരിച്ചതെന്ന് അറിയിച്ചതെന്ന് ബാലു പോലീസിനോട് പറഞ്ഞു. കുറ്റസമ്മതത്തിന്റെ അടിസ്ഥാനത്തിൽ കൊലപാതകത്തിന് കേസ് രജിസ്റ്റർ ചെയ്തു.
Discussion about this post