2018ല്‍ മുസ്വീം , ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍ നിന്നായി 25,000പേര് ഹിന്ദു മതത്തിലേക്ക് തിരികെയെത്തി എന്ന് വിശ്വഹിന്ദു പരിഷത്ത് സെക്രട്ടറി ജനറല്‍ മിലിന്ദ് പരന്തേ. 2019ലെ കണക്കുകള്‍ വ്യക്തമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പത്രസമ്മേളനത്തിലാണ് വിഎച്ച്പി നേതാവ് കണക്ക് പുറത്ത് വിട്ടത്.മതപരിവര്‍ത്തനം ദേശീയ പ്രശ്നമാണെന്നും രാജ്യത്തിന് നേരെയുള്ള ആക്രമണമാണ് എന്നും അദ്ദേഹം പറഞ്ഞു.
മതപരിവര്‍ത്തനം തടയാന്‍ നിയമം കൊണ്ടുവരണം. അയോധ്യ കേസില്‍ അനുകൂലമായ വിധി സുപ്രീംകോടതിയുടെ ഭാഗത്ത് നിന്നുണ്ടാകും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post